Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവിദ്യാർഥികളും ദേശീയപാത...

വിദ്യാർഥികളും ദേശീയപാത കരാര്‍ തൊഴിലാളികളും ഏറ്റുമുട്ടി

text_fields
bookmark_border
വിദ്യാർഥികളും ദേശീയപാത കരാര്‍ തൊഴിലാളികളും ഏറ്റുമുട്ടി
cancel

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക്കെ​ത്തി​യ ക​രാ​ര്‍ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും വി​ള​യാ​ങ്കോ​ട് എം.​ജി.​എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളും ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ക്കേ​റ്റു. അ​ഭി​ന​വ് (19), യ​ദു (19), വി​നാ​യ​ക് (19) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​ന് സ​മീ​പ​ത്താ​ണ് ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ ക​രാ​റു​കാ​രാ​യ മേ​ഘ ക​ണ്‍സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ ഓ​ഫി​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

ഉ​ച്ച​യോ​ടെ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ റോ​ഡി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​ത് ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തു​വ​ത്രെ. തു​ട​ർ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ ഇ​വ​രെ കൈ​യേ​റ്റം ചെ​യ്ത​താ​യി ക​മ്പ​നി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​യി കോ​ള​ജ് വി​ട്ട് ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ ജീ​വ​ന​ക്കാ​ര്‍ പ​ട്ടി​ക​ക്കഷ​ണ​ങ്ങ​ളും പ​ണി​യാ​യു​ധ​ങ്ങ​ളും കൊ​ണ്ട് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

സം​ഘ​ട്ട​നം ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് പ​രി​യാ​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ലി​ന്റെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayStudentscontract workers
News Summary - Students and National Highway contract workers clashed
Next Story