പയ്യന്നൂരിൽ പഴകിയ ഭക്ഷണം പിടികൂടി
text_fields1. പയ്യന്നൂരിൽ ഹോട്ടലുകളിൽ നിന്ന് പിടികൂടിയ പഴയ ഭക്ഷണ സാധനങ്ങൾ 2. പത്തൊമ്പതാം മൈലിലെ ഹോട്ടലിൽ നിന്നും
പിടികൂടിയ പഴകിയ ഭക്ഷണസാധനങ്ങൾ
പയ്യന്നൂർ: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയൽ ഫുഡ് റെയിൽവേ ഗേറ്റ്, സംസം ഹോട്ടൽ കൊറ്റി എന്നീ ഹോട്ടലുകളിൽ നിന്നായി പഴകിയ എണ്ണ, ചിക്കൻ ഫ്രൈ, കല്ലുമ്മക്കായ ഫ്രൈ, പൊറോട്ട മാവ്, ഷവർമ, സ്വദേശി വട, കിഴങ്ങ് പൊരി തുടങ്ങിയവ പിടിച്ചെടുത്തു. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി.
ആരോഗ്യ വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. രേഖ, ഒ.കെ. ശ്യാം കൃഷ്ണൻ, എ. അനീഷ്ലാൽ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ഇരിട്ടി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. 19ാം മൈലിലെ കൊട്ടാരം ഫ്രൂട്ട്സ്, അമീർ തട്ടുകട, പി.കെ. ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളും ഉളിയിൽ പാലത്തിനു സമീപത്തെ സെക്കൻഡ് സ്ട്രീറ്റ്, 19ാം മൈലിലെ എസ്.എം. സ്റ്റോർ , ഗ്രാന്റ് വി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് പിടിച്ചെടുത്തത്. ക്ലീൻസീറ്റി മാനേജർ രാജീവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10,000 രൂപ വീതം പിഴ ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചു.

