Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightആറുമാസത്തിനുശേഷം...

ആറുമാസത്തിനുശേഷം പയ്യന്നൂരിൽ യാത്രാവണ്ടി

text_fields
bookmark_border
ആറുമാസത്തിനുശേഷം പയ്യന്നൂരിൽ യാത്രാവണ്ടി
cancel

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ആ​റു​മാ​സ​ത്തി​നു​ശേ​ഷം യാ​ത്രാ​വ​ണ്ടി​യെ​ത്തി. മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റാ​ണ് ഞാ​യ​റാ​ഴ്ച പ​യ്യ​ന്നൂ​ർ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

ലോ​ക്ഡൗ​ൺ തു​ട​ങ്ങി ആ​റു​മാ​സ​ത്തി​നു​ശേ​ഷം പ​യ്യ​ന്നൂ​രി​ൽ സ്​​റ്റോ​പ്പു​ള്ള ആ​ദ്യ വ​ണ്ടി​യാ​ണ് ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഉ​ച്ച​ക്ക്​ 03.05ഓ​ടെ​യാ​ണ്​ ട്രെ​യി​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ, വ​ണ്ടി​യി​ലും സ്​​റ്റേ​ഷ​നി​ലും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ണ്ടാ​യി​ല്ല. ചെ​ന്നൈ​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ണ്ടി ഇ​നി പ​യ്യ​ന്നൂ​രി​ലെ​ത്തു​ക ചൊ​വ്വാ​ഴ്ച രാ​വി​ലെ 09.50നാ​യി​രി​ക്കും.

എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വ​ണ്ടി ഓ​ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​സ​ർ​വേ​ഷ​ൻ മാ​ത്ര​മു​ള്ള പ്ര​ത്യേ​ക വ​ണ്ടി​യാ​യി​രി​ക്കും ഇ​ത്. മൂ​ന്നു​മാ​സം മു​മ്പ് പു​ന​രാ​രം​ഭി​ച്ച ര​ണ്ട് പ്ര​ത്യേ​ക വ​ണ്ടി​ക​ളാ​യ മം​ഗ​ള​ക്കും നേ​ത്രാ​വ​തി​ക്കും ഇ​വി​ടെ സ്​​റ്റോ​പ്പി​ല്ല. പ​യ്യ​ന്നൂ​രി​ൽ ലോ​ക്ഡൗ​ണി​നു​മു​മ്പ് ഈ ​വ​ണ്ടി​ക​ൾ​ക്ക് സ്​​റ്റോ​പ്​ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwaypayyannurpassenger train
Next Story