Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightസിൽവർ ലൈൻ:...

സിൽവർ ലൈൻ: പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
സിൽവർ ലൈൻ: പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുത്തു
cancel
camera_alt

പയ്യന്നൂരിൽ കെ റെയിൽ പ്രതിരോധസമിതി പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം

പ​യ്യ​ന്നൂ​ർ: നി​യ​മ​സ​ഭ പ​രി​സ്ഥി​തി ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ പ​രാ​തി ബോ​ധി​പ്പി​ക്കാ​നെ​ത്തി​യ കെ. ​റെ​യി​ൽ പ്ര​തി​രോ​ധ​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി മു​ൻ​ക​രു​ത​ലെ​ന്ന നി​ല​ക്കാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

പ​യ്യ​ന്നൂ​ർ കൊ​റ്റി ഗ​വ. ഗെ​സ്​​റ്റ്​ ഹൗ​സി​ൽ സി​റ്റി​ങ്ങി​നെ​ത്തി​യ നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി​യു​ടെ മു​ന്നി​ൽ പ​രാ​തി കൊ​ടു​ക്കാ​നെ​ത്തി​യ കെ. ​റെ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ പ്ര​തി​രോ​ധ സ​മി​തി പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​വ​ർ​ത്ത​ക​രാ​യ കെ.​സി. ഹ​രി​ദാ​സ്, അ​പ്പു​ക്കു​ട്ട​ൻ കാ​ര​യി​ൽ, പ​ത്മ​നാ​ഭ​ൻ കു​ന്ന​രു, കെ.​പി. വി​നോ​ദ്, വി.​കെ. അ​മ​ർ​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ​രി​സ്ഥി​തി​വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​യ​മ​സ​ഭ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി കേ​ര​ള​ത്തി​ൽ രൂ​പം കൊ​ണ്ട​തു​ത​ന്നെ, മാ​ടാ​യി​പ്പാ​റ സം​ര​ക്ഷി​ക്കാ​നു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ങ്ങ​നെ​യൊ​രു സ​മി​തി​ക്ക്​ മു​ന്നി​ൽ വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന കെ. ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ പ​രാ​തി​പ്പെ​ടാ​ൻ​പോ​ലും ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്കാ​ത്ത പൊ​ലീ​സ് ന​ട​പ​ടി തി​ക​ച്ചും ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി​ക്ക്​ മു​മ്പാ​കെ പ​രാ​തി കൊ​ടു​ക്കാ​നെ​ത്തി​യ കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രാ​യ അ​പ്പു​ക്കു​ട്ട​ൻ കാ​ര​യി​ൽ, കെ.​സി. ഹ​രി​ദാ​സ്, പ​ത്മ​നാ​ഭ​ൻ കു​ന്ന​രു, കെ.​പി. വി​നോ​ദ്, വി.​കെ. അ​വ​ർ​നാ​ഥ് എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ. ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ്ര​തി​രോ​ധ​സ​മി​തി പ​യ്യ​ന്നൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, വി​നോ​ദ് കു​മാ​ർ രാ​മ​ന്ത​ളി, പി.​എം. ബാ​ല​കൃ​ഷ്ണ​ൻ, നി​ശാ​ന്ത് പ​രി​യാ​രം, പി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsProtesterK-RailSilver Line
News Summary - Silver Line: Protesters taken into custody
Next Story