പയ്യന്നൂർ നഗരമധ്യത്തിൽ കടകളിൽ വീണ്ടും കവർച്ച
text_fieldsrepresentational image
പയ്യന്നൂർ: ഇടവേളക്കു ശേഷം പയ്യന്നൂർ നഗരത്തിൽ വീണ്ടും കടകൾ കുത്തിത്തുറന്ന് കവർച്ച. സെൻട്രൽ ബസാറിൽ കരിഞ്ചാമുണ്ഡി ക്ഷേത്രത്തിന് സമീപമുള്ള രണ്ടു കടകളിലും ഹോട്ടലിലുമാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. മെയിൻ റോഡിൽ സുൽഫെക്സ് കട, തൊട്ടടുത്തുള്ള ചെരിപ്പു കട, മൈത്രി ഹോട്ടൽ എന്നീ മൂന്ന് സ്ഥാപനങ്ങളിലാണ് മോഷണം. കടകളുടെ പിൻഭാഗത്തെ ചുവർ തുരന്നാണ് മോഷണം. ചെരിപ്പു കടയിൽ നിന്ന് 51,000, സുൽഫെക്സിൽ 13,000 രൂപയും കാണാതായതായാണ് പരാതി. ഹോട്ടലിൽ നിന്ന് 300 രൂപയാണ് നഷ്ടമായത്.
സാധനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. ഉടമകളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. മുമ്പ് നഗരത്തിലെ സൂപ്പർ മാർക്കറ്റ്, പലചരക്ക് കട തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ കവർച്ച പരമ്പര അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

