സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
text_fieldsവെള്ളൂരിൽ ഉപയോഗിക്കാത്ത സെപ്റ്റിക് ടാങ്കിൽ വീണ
പശുവിനെ അഗ്നിരക്ഷസേന പുറത്തെടുത്തപ്പോൾ
പയ്യന്നൂർ: ഉപയോഗിക്കാത്ത സെപ്റ്റിക് ടാങ്കിൽ വീണ ഗർഭിണിയായ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു. വെള്ളൂർ റെഡ്സ്റ്റാർ ക്ലബിന് സമീപത്തെ ഭാസ്കരന്റെ അഞ്ചുമാസം ഗർഭിണിയായ പശുവാണ് കുഴിയിൽ അകപ്പെട്ടത്.
പയ്യന്നൂർ അഗ്നിരക്ഷസേനയെ വിവരം അറിയിച്ചതുപ്രകാരം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പ്രകാശന്റെ നേതൃത്വത്തിൽ ലതീഷ്, ധനേഷ് വിശാൽ, സുധിൻ, നിജിൻ, അഖിൽ ദാസ്, അനൂപ്, രാജീവൻ, സജേന്ദ്രൻ എന്നിവർ ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറത്തെടുത്തത്.
ഉപയോഗശൂന്യമായ കുഴികൾ മൂടുകയോ സുരക്ഷിതമാക്കുകയോ ചെയ്താൽ ഇത്തരം അപകടങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

