Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightക​രാ​റു​കാ​ര​നെ...

ക​രാ​റു​കാ​ര​നെ വെ​ട്ടി​യ സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
ക​രാ​റു​കാ​ര​നെ വെ​ട്ടി​യ സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി പിടിയിൽ
cancel
camera_alt

പിടിയിലായ കൃഷ്ണദാസ്

പ​യ്യ​ന്നൂ​ർ: കെ​ട്ടി​ട ക​രാ​റു​കാ​ര​ൻ സു​രേ​ഷ് ബാ​ബു​വി​നെ വെ​ട്ടി​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. കേ​സി​ലെ സു​പ്ര​ധാ​ന ക​ണ്ണി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം ക​ടി​ഞ്ഞി​മൂ​ല സ്വ​ദേ​ശി കൃ​ഷ്ണ​ദാ​സി(20)​നെ​യാ​ണ് പ​രി​യാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ​രി​യാ​രം പാ​ല​യാ​ട്ടെ ര​തീ​ശ​ന്‍ ഏ​റ്റെ​ടു​ത്ത ക്വ​ട്ടേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യ ജി​ഷ്ണു, അ​ഭി​ലാ​ഷ് എ​ന്നി​വ​രെ കൂ​ട്ടി​ന് വി​ളി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നീ​ലേ​ശ്വ​ത്തെ സു​ധീ​ഷി​നെ ബ​ന്ധ​പ്പെ​ടു​ന്ന​ത്.

തു​ട​ര്‍ന്ന് സു​ധീ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ കൃ​ഷ്ണ​ദാ​സ്, അ​ഖി​ല്‍, ബാ​ബു എ​ന്നി​വ​ര്‍ ഇ​ത് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. സു​ധീ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​നാ​ലം​ഗ സം​ഘ​മാ​ണ് സു​രേ​ഷ്ബാ​ബു​വി​നെ വെ​ട്ടി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച പു​തി​യ​വി​വ​രം. പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച കാ​റും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ അ​ഞ്ചാ​യി.

പ​രി​യാ​രം എ​സ്.​ഐ കെ.​വി. സ​തീ​ശ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് കൃ​ഷ്ണ​ദാ​സി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍ ഉ​ട​ന്‍ വ​ല​യി​ലാ​വു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ ര​തീ​ശ​ന്‍, ജി​ഷ്ണു, അ​ഭി​ലാ​ഷ് എ​ന്നി​വ​രെ വൈ​കീേ​ട്ടാ​ടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​റ​സ്​​റ്റി​ലാ​യ കൃ​ഷ്ണ​ദാ​സി​നെ റി​മാ​ന്‍ഡ് ചെ​യ്തി​ട്ടു​ണ്ട്. ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യ കേ​ര​ള ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ സീ​മ പൊ​ലീ​സി​െൻറ വ​ല​യി​ലാ​ണെ​ന്ന​റി​യു​ന്നു.ഇ​വ​രു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി ജി​ല്ല കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ സീ​നി​യ​ര്‍ സി.​പി.​ഒ നൗ​ഫ​ല്‍ അ​ഞ്ചി​ല്ല​ത്ത്, സി.​പി.​ഒ മ​ഹേ​ഷ്, പൊ​ലീ​സ് ​ൈഡ്ര​വ​ര്‍ എ.​എ​സ്.​ഐ രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quotation teamarrested
News Summary - Quotation team has been arrested
Next Story