Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവെള്ളൂരിൽ ജനകീയ...

വെള്ളൂരിൽ ജനകീയ സമരത്തിന് ശുഭാന്ത്യം

text_fields
bookmark_border
വെള്ളൂരിൽ ജനകീയ സമരത്തിന് ശുഭാന്ത്യം
cancel
camera_alt

വെ​ള്ളൂ​രി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളൂ​ർ ബാ​ങ്ക് സ്റ്റോ​പ്പി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 85 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് വി​ജ​യ​പ​രി​സ​മാ​പ്തി. പാ​ത ഉ​റ​പ്പാ​യ​തോ​ടെ സ​മ​രം നി​ർ​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് പ്ര​ദേ​ശ​ത്ത് അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ബ​ദ​ൽ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജ​ന​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ സ്വ​ത​ന്ത്ര എ​ൻ​ജി​നീ​യ​ർ ജെ.​എ​സ്. തി​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​സി​ഡ​ന്റ് എ​ൻ​ജി​നീ​യ​ർ മ​നോ​ജ് കു​മാ​ർ, മേ​ഘ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​മു​ര​ളി, മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് മു​ന്നാ​സ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ, ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ കെ.​വി. സു​ധാ​ക​ര​ൻ, വി. ​നാ​രാ​യ​ണ​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി. ജ്യോ​തി, ഇ. ​ഭാ​സ്ക​ര​ൻ, പാ​വൂ​ർ നാ​രാ​യ​ണ​ൻ, വി.​സി. നാ​രാ​യ​ണ​ൻ, പി. ​ജ​യ​ൻ, എ​ൻ. ഗം​ഗാ​ധ​ര​ൻ, വി.​വി. കു​മാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ​മ​ര​പ​ന്ത​ലി​ൽ പാ​ത സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്നു.

ബാ​ങ്ക് സ്റ്റോ​പ്പി​ൽ അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ലും ര​ണ്ട​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ലും അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​കീ​ട്ട് സ​മ​ര​സ​മി​തി​യോ​ഗം ചേ​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്റ് സി. ​കൃ​ഷ്ണ​ൻ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestvelloor
News Summary - protest in velloor
Next Story