പയ്യന്നൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കഞ്ഞിക്കിണ്ണം മുട്ടി പ്രതിഷേധം സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മെഡിക്കൽ കോളജ് ബ്രാഞ്ച് എൻ.ജി.ഒ അസോസിയേഷൻ സമരം സംഘടിപ്പിച്ചത്.
പ്രസിഡന്റ് പി.ഐ. ശ്രീധരൻ കഞ്ഞിക്കിണ്ണം സ്പൂൺ കൊണ്ട് മുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. യു.കെ. മനോഹരൻ, ഒ.വി.സീന, എ.കെ. സജിത്കുമാർ എന്നിവർ സംസാരിച്ചു.
ടി.വി. ഷാജി, കെ.വി. ദിലീപ്, മോളി ജോൺ, കെ.ആർ.സുരേഷ്, കെ.വി. പ്രേമാനന്ദൻ, കെ. ശാലിനി, ജെ. വിജയമ്മ എന്നിവർ നേതൃത്വം നൽകി.