Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപയ്യന്നൂർ സബ് ആർ.ടി...

പയ്യന്നൂർ സബ് ആർ.ടി ഓഫിസിൽ വീണ്ടും പരിശോധന; ന​ട​ന്ന​ത് വ​ൻ അ​ഴി​മ​തി​യെ​ന്ന് സൂ​ച​ന

text_fields
bookmark_border
പയ്യന്നൂർ സബ് ആർ.ടി ഓഫിസിൽ വീണ്ടും പരിശോധന; ന​ട​ന്ന​ത് വ​ൻ അ​ഴി​മ​തി​യെ​ന്ന് സൂ​ച​ന
cancel
camera_alt

പയ്യന്നൂർ സബ്​ റീജനൽ ട്രാൻസ്പോർട്ട്​ ഓഫിസിൽ വിജിലൻസ് പരിശോധന നടത്തുന്നു


പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ സ​ബ് റീ​ജ​ന​ല്‍ ട്രാ​ൻ​സ്‌​പോ​ര്‍ട്ട് ഓ​ഫി​സി​ൽ വീ​ണ്ടും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ.​എം.​വി.​ഐ ക​രി​വെ​ള്ളൂ​രി​ലെ പി.​വി. പ്ര​സാ​ദ് (43) അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത രേ​ഖ​ക​ളി​ൽ കൂ​ടു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 10ന് ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

ഈ ​മാ​സം 18നാ​ണ്​ വെ​ള്ളൂ​രി​ലു​ള്ള സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട്​ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വേ​ഷം മാ​റി​യെ​ത്തി​യ വി​ജി​ല​ൻ​സ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ എ.​എം.​വി.​ഐ പി.​വി. പ്ര​സാ​ദി​നെ കൈ​യോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ലെ കേം​ബ്രി​ഡ്ജ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ചി​ല രേ​ഖ​ക​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​രേ​ഖ​ക​ളി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് സ​ബ് ആ​ർ.​ടി ഓ​ഫി​സി​ൽ വീ​ണ്ടും വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

ഓ​ഫി​സി​ലെ ഔ​ദ്യോ​ഗി​ക ഇ–​മെ​യി​ൽ ഐ.​ഡി​യും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ ഡ്രൈ​വി​ങ് സ്‌​കൂ​ൾ ഉ​ട​മ​ക​ളും ഇ​ട​നി​ല​ക്കാ​രും കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലു​ള്ള ലൈ​സ​ൻ​സും ആ​ർ.​സി ബു​ക്കു​ക​ളും യ​ഥാ​സ​മ​യം കൈ​മാ​റാ​തെ വൈ​കി​പ്പി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. കൈ​ക്കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് ഇ​ത് ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​രു​തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ കാ​ണാ​തെ ത​ന്നെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യ​താ​യും വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ചു​മ​ടു​താ​ങ്ങി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വി​ങ് സ്കൂ​ളി​ൽ ക​ണ്ണൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22ഒാ​ളം രേ​ഖ​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഓ​ഫി​സി​ലെ ഡ്യൂ​ട്ടി ചാ​ർ​ട്ട് വ​രെ ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച​ത് സം​ഭ​വ​ത്തി​െൻറ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ആർ.ടി ഓഫിസിലേക്ക്​ തൊ​ഴി​ലാ​ളി മാർച്ച്

​പയ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ ജോ. ​ആ​ർ.​ടി ഓ​ഫി​സി​ലെ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കു​ക, അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഓ​ട്ടോ, ടാ​ക്സി, ലൈ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ സി.​ഐ.​ടി.​യു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. കു​ഞ്ഞ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​വി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഗം​ഗാ​ധ​ര​ൻ, കെ.​കെ. കൃ​ഷ്ണ​ൻ, പാ​വൂ​ർ നാ​രാ​യ​ണ​ൻ, പി.​വി. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.വി.​കെ. ബാ​ബു​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptPayyannur sub RT office
News Summary - Payyannur sub-RT office re-inspected
Next Story