പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണം 16നു തുടങ്ങും
text_fieldsപയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം സംബന്ധിച്ച് നഗരസഭ
ചെയർപേഴ്സൻ കെ.വി. ലളിത ഊരാളുങ്കൽ സൊസൈറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
പയ്യന്നൂർ: നഗരസഭയുടെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഈ മാസം 16 ന് ആരംഭിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബൊസൈറ്റി എൻജിനീയർമാർ നഗരസഭയിലെത്തി ചെയർപേഴ്സൺ കെ.വി. ലളിതയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തന നടപടികൾ ചർച്ച ചെയ്തു.നേരത്തെ നിർമാണ പ്രവൃത്തി ആരംഭിച്ച ബസ് സ്റ്റാൻഡിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനം അഞ്ചുകോടി രൂപ നഗരസഭയുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് നടത്തുന്നത്. നിർമാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ആധുനിക രീതിയിലുള്ള പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണ ചുമതല നേരത്തെ നൽകിയിരുന്നു.
ലെവലിങ്, മറ്റ് അനുബന്ധ പ്രവൃത്തികൾ ചൊവ്വാഴ്ച തന്നെ ആരംഭിക്കുമെന്നും 16 ന് മന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ മറ്റ് നിർമാണ പ്രവർത്തികൾ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. വിശ്വനാഥൻ, കൗൺസിലർ ബി. കൃഷ്ണൻ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ ബിൽഡിങ്സ് ജനറൽ മാനേജർ ടി.പി. രാജീവൻ, പ്രോജക്ട് എൻജിനീയർ ഷിനോജ് രാജൻ, ലീഡർ ജയപ്രകാശൻ, നഗരസഭ എൻജിനീയർ കെ. അനീഷ്, ഓവർസിയർ പ്രജീഷ് ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

