Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂർ ഫിഷറീസ് കോളജ് യാഥാർഥ്യമാകുന്നു

text_fields
bookmark_border
ഏഴ് അസി. പ്രഫസർമാരുടെ തസ്തിക കരാർ അടിസ്ഥാനത്തിൽ അനുവദിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം
പയ്യന്നൂർ ഫിഷറീസ് കോളജ് യാഥാർഥ്യമാകുന്നു
cancel
camera_alt

representational image

പയ്യന്നൂർ: ഫിഷറീസ് സർവകലാശാലക്കുകീഴിൽ പയ്യന്നൂരിൽ ഫിഷറീസ് കോളജ് തുടങ്ങുന്നതിന് ഏഴ് അസി. പ്രഫസർമാരുടെ തസ്തിക കരാർ അടിസ്ഥാനത്തിൽ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.

എ അറിയിച്ചു. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനുകീഴിൽ നിലവിൽ മറ്റ് കോളജുകളില്ല. യൂനിവേഴ്‌സിറ്റിക്കുകീഴിൽ ആരംഭിക്കുന്ന ആദ്യത്തെ കോളജാണ് പയ്യന്നൂരിൽ. നേരത്തെ മലബാർ ആസ്ഥാനമാക്കി ഉത്തരമേഖല റീജനൽ സെന്റർ പയ്യന്നൂരിൽ ആരംഭിച്ചിരുന്നു.

സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനുസമീപം 12 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി യൂനിവേഴ്‌സിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. കോളജ് പയ്യന്നൂർ കേന്ദ്രീകരിച്ച് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payyannur Fisheries College
Next Story