Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപരിയാരത്തെ കളിയിടം ഇനി...

പരിയാരത്തെ കളിയിടം ഇനി രാജ്യാന്തര നിലവാരത്തിൽ

text_fields
bookmark_border
playground
cancel
camera_alt

ട്രാ​ക് മാ​ര്‍ക്കി​ങ് ന​ട​ത്തു​ന്ന വ​ലേ​റി

പ​യ്യ​ന്നൂ​ർ: രാ​ജ്യ​ത്തി​ന്റെ കാ​യി​ക ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടാ​ൻ ഇ​നി ക​ണ്ണൂ​ർ പ​രി​യാ​ര​വും. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ളി​സ്ഥ​ല നി​ർ​മി​തി അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന മൈ​താ​ന​ത്തി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ അ​ട​യാ​ള​മി​ട്ടു.

സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്റെ വ​ര അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ പ​രി​യാ​ര​ത്തെ​ത്തി​യ​ത് രാ​ജ്യാ​ന്ത​ര കാ​യി​ക താ​രം എ​ന്ന​തും ച​രി​ത്രം. 1992ലെ ​ബാ​ഴ്‌​സ​ലോ​ണ ഒ​ളി​മ്പി​ക്‌​സി​ലും 96 അ​റ്റ്‌​ലാ​ന്റ ഒ​ളി​മ്പി​ക്‌​സി​ലും എ​സ്‌​തോ​ണി​യ എ​ന്ന രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പു​രു​ഷ​വി​ഭാ​ഗം പോ​ള്‍ വാ​ള്‍ട്ടി​ല്‍ മ​ത്സ​രി​ച്ച വ​ലേ​റി ബു​ക്ക​റേ​യ് ആ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന ഖേ​ലോ ഇ​ന്ത്യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്റെ ലൈ​ന്‍ മാ​ര്‍ക്കി​ങ്ങി​നാ​യി എ​ത്തി​യ​ത്.

പ​രി​യാ​ര​ത്ത് സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മാ​ണ​ക്ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ന്യൂ​ഡ​ല്‍ഹി സി​ന്‍ കോ​ട്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ല്‍ ഇ​തു​പോ​ലു​ള്ള 90 സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ള്‍ നി​ര്‍മാ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ഇ​ന്ത്യ​ന്‍ സ്‌​പോ​ര്‍ട്‌​സി​ലെ വ​ലി​യ അ​ത്ഭു​ത​മാ​ണെ​ന്നും വ​ലേ​റി കൂ​ട്ടി​ച്ചേ​ര്‍ത്തു. പ​രി​യാ​ര​ത്ത് എ​ത്തി പ്ര​വൃ​ത്തി ആ​രം​ഭി​ച്ച വ​ലേ​റി മാ​ര്‍ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മ​ട​ങ്ങി. യു.​എ​സ്.​എ ആ​സ്ഥാ​ന​മാ​യി പ്ര​വർത്തി​ക്കു​ന്ന വ​ലേ​റി ത​ന്നെ പ്ര​സി​ഡ​ന്റാ​യ കാ​ന്‍സ്റ്റ​റ്റ് ക​മ്പ​നി​യാ​ണ് മാ​ര്‍ക്കി​ങ്ങി​ന്റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും ഗു​ഡ് വി​ല്‍ ഗെ​യിം​സി​ലും പോ​ള്‍ വാ​ള്‍ട്ടി​ല്‍ സ്വ​ർ​ണ മെ​ഡ​ല്‍ നേ​ടി​യ വ​ലേ​റി 93ല്‍ ​സ്റ്റു​ഗ​ര്‍ട്ടി​ല്‍ ന​ട​ന്ന ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ല്‍ ഏ​ഴാ​മ​താ​യി​രു​ന്നു. വ​ലേ​റി​യു​ടെ പേ​ഴ്‌​സ​ന​ല്‍ ബെ​സ്റ്റ് ജം​പാ​യ 5.85 മീ​റ്റ​ര്‍ ഉ​യ​ര​മാ​ണ് ഇ​പ്പോ​ഴും എ​സ്‌​തോ​ണി​യ രാ​ജ്യ​ത്തി​ന്റെ നാ​ഷ​ന​ല്‍ റെ​ക്കോ​ഡ്.

കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്റെ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച ഏഴു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് 400 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും സ്‌​പോ​ര്‍ട്‌​സ് പ​വ​ലി​യ​നും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​ന്‍ എം.​എ​ല്‍.​എ ടി.​വി. രാ​ജേ​ഷി​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 60 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ച്വ​റ​ല്‍ ഫു​ട്‌​ബാ​ള്‍ ഗ്രൗ​ണ്ട് നി​ർ​മി​ച്ച​ത്. വ​ലേ​റി ബു​ക്ക​റേ​വി​നെ ടി.​വി. രാ​ജേ​ഷ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി സ​ന്ദ​ര്‍ശി​ച്ചു. ക​ളി​സ്ഥ​ല​ത്തി​ന്റെ നി​ല​വാ​ര​ത്തി​ൽ സം​തൃ​പ്തി​യ​റി​യി​ച്ചാ​ണ് വ​ലേ​റി മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newspariyaramplayground
News Summary - Pariyaram's playground is now of international standard
Next Story