Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപഠനം മാത്രമല്ല; ഇവിടെ...

പഠനം മാത്രമല്ല; ഇവിടെ ആട്ടവും പാട്ടും വരയും ഓൺലൈനിൽ

text_fields
bookmark_border
പഠനം മാത്രമല്ല; ഇവിടെ ആട്ടവും പാട്ടും വരയും ഓൺലൈനിൽ
cancel

പ​യ്യ​ന്നൂ​ർ: എ​ട്ടാം ക്ലാ​സി​ൽ 10 ഡി​വി​ഷ​നു​ക​ളു​ണ്ട് ക​രി​വെ​ള്ളൂ​ർ എ.​വി സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ. 325 കു​ട്ടി​ക​ളും. ഈ ​പ​ത്ത് ഡി​വി​ഷ​നു​ക​ളി​ലെ​യും ക്ലാ​സ് പി.​ടി.​എ യോ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞു. സം​ശ​യി​ക്കേ​ണ്ട, ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്ന​ത് ഓ​ൺ​ലൈ​നാ​യി ത​ന്നെ. ഒ​പ്പം ക​ലാ​പ്ര​വ​ർ​ത്ത​ന​വും. അ​തേ, ഈ ​സ​ർ​ക്കാ​ർ വി​ദ്യാ​ല​യം വേ​റെ '​െല​വ​ലി'​ലാ​ണ്.

കോ​വി​ഡ്​ കാ​ലം ത​ക​ർ​ത്തെ​റി​ഞ്ഞ​ത് പ​ഠ​ന​ത്തെ മാ​ത്ര​മ​ല്ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത തേ​ച്ചു​മി​നു​ക്കു​ന്ന ക​ലോ​ത്സ​വ​ങ്ങ​ൾ കൂ​ടി​യാ​ണ്. ഓ​ൺ​ലൈ​ൻ പ​ഠ​നം അ​ധ്യ​യ​നാ​രം​ഭ​ത്തി​ൽ​ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു ക​രി​വെ​ള്ളൂ​ർ സ്കൂ​ളി​ൽ. ക​ല​യെ​യും സാ​ഹി​ത്യ​ത്തെ​യും കു​റി​ച്ചു​ള്ള ചി​ന്ത​യാ​ണ് മു​ഴു​വ​ൻ ന​വാ​ഗ​ത​രെ​യും അ​ണി​നി​ര​ത്തി ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വ​ത്തി​ലെ​ത്തി​ച്ച​ത്. മ​ത്സ​ര​മി​ല്ലാ​തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​വ​ർ​ക്ക് അ​ഭി​രു​ചി​യു​ള്ള ക​ല​യു​മാ​യി ഓ​ൺ​ലൈ​നി​ൽ എ​ത്താ​നാ​യി​രു​ന്നു സ​ർ​ഗോ​ത്സ​വം 2020 എ​ന്ന്​ പേ​രി​ട്ട പ​രി​പാ​ടി​യി​ൽ നി​ർ​ദേ​ശി​ച്ച​ത്.

എ​ട്ടാം ത​ര​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച 325 വി​ദ്യാ​ർ​ഥി​ക​ളി​ൽ 60 ശ​ത​മാ​നം പേ​രും വി​വി​ധ സ​ർ​ഗ​സ​ഞ്ചാ​ര​വു​മാ​യി മേ​ള​യി​ലെ​ത്തി. നാ​ലു​നാ​ൾ നീ​ണ്ട മേ​ള ന​ട​ന്ന​ത് വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ രാ​ത്രി 9.30 വ​രെ. ഇ​തി​ലൂ​ടെ ന​വാ​ഗ​ത​രാ​യ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ കാ​ണാ​നും അ​വ​രു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ ആ​സ്വ​ദി​ക്കാ​നും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സാ​ധി​ച്ചു.

എ​ല്ലാ​വ​രെ​യും ഒ​രു ദി​വ​സം ഒ​രു​മി​ച്ച് ഓ​ൺ​ലൈ​ൻ വേ​ദി​യി​ലെ​ത്തി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. ആ​ട്ട​വും പാ​ട്ടും ക​വി​താ​ലാ​പ​ന​വും ചി​ത്ര​ര​ച​ന​യു​മാ​യി സ​മൃ​ദ്ധ​മാ​യി​രു​ന്നു സ​ർ​ഗോ​ത്സ​വ​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സം വ​ർ​ധി​പ്പി​ക്കാ​നും വി​നോ​ദ​ത്തി​നും പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ച്ച​താ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഭ​ര​ത​ൻ മാ​സ്​​റ്റ​ർ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

എ​ട്ട് 'ജി'​യി​ലെ കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ​വ​രെ​യും പ​രി​ച​യ​പ്പെ​ടാ​ൻ മ​റ്റൊ​രു വേ​ദി കൂ​ടി ക്ലാ​സ് ടീ​ച്ച​റും മ​ല​യാ​ളം അ​ധ്യാ​പി​ക​യു​മാ​യ പി. ​രാ​ധാ​മ​ണി ടീ​ച്ച​ർ ഒ​രു​ക്കി. 35 കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​ട​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി നി​ർ​മി​ച്ച വി​ഡി​യോ ആ​ൽ​ബ​മാ​ണ് ഈ ​അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dancesongstudyonline class
Next Story