Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം പ​ഴ​യ ദേ​ശീ​യ​പാ​ത ഇ​നി ട്ര​ക് വേ

text_fields
bookmark_border
ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം പ​ഴ​യ ദേ​ശീ​യ​പാ​ത ഇ​നി ട്ര​ക് വേ
cancel

​പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ൻ​ഭാ​ഗം പ​ഴ​യ ദേ​ശീ​യ​പാ​ത​യു​ണ്ടാ​യ സ്ഥ​ല​ത്ത് ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ട്ര​ക് വേ ​ഒ​രു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് വ​ലി​യ രീ​തി​യി​ൽ ആ​ശ്വാ​സ​മേ​കു​ന്ന പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സ്ഥ​ലം നി​ര​പ്പാ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗം ഇ​തി​ന്റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 2028ൽ ​ദേ​ശീ​യ പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന് മു​മ്പ് ട്ര​ക് വേ ​പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ല​ക്ഷ്യം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളി​ൽ ഓ​രോ 50 കി​ലോ​മീ​റ്റ​റി​ലും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കും വി​ശ്ര​മ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ന്റെ ഭാ​ഗ​മാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ താ​മ​സി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ അ​ത്യാ​ധു​നി​ക മു​റി​ക​ൾ ഇ​വി​ടെ സ​ജ്ജ​മാ​ക്കും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കും. ഒ​രു​സ​മ​യം ത​ന്നെ 20 ല​ധി​കം വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കു സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള​താ​ണ് വി​ശാ​ല​മാ​യ ലേ-​ബൈ സൗ​ക​ര്യം.

നീ​ണ്ട ഡ്രൈ​വി​ങ്ങി​നി​ട​യി​ൽ ക്ഷീ​ണം മാ​റ്റാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ളും ന​വീ​ന രീ​തി​യി​ലു​ള്ള ബാ​ത്ത്‌​റൂം സ​മു​ച്ച​യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും. ദീ​ർ​ഘ​ദൂ​ര ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വ​ണ്ടി ഓ​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ഉ​റ​ക്ക​വും അ​തു​വ​ഴി​യു​ള്ള റോ​ഡ​പ​ക​ട​ങ്ങ​ളും വ​ലി​യ അ​ള​വി​ൽ കു​റ​ക്കാ​ൻ ഈ ​ട്ര​ക് വേ ​ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Old national road near Govt. Medical College now a trackway
Next Story