അശ്ലീല പ്രദർശനം: പ്രതി പിടിയിൽ
text_fieldsപയ്യന്നൂർ: പെൺകുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിലെ പ്രതി പൊലീസിെൻറ പിടിയിലായി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിന് മുന്നില്‍ അശ്ലീല പ്രദര്‍ശനം പതിവാക്കിയെന്ന കേസിൽ തളിപ്പറമ്പ് ചിറവക്ക് സ്വദേശിയായ പി.എം. സുനിലിനെയാണ് (47) പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ രൂപ മധുസൂദനന് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസമാണ് പരിയാരം മെഡിക്കല്‍ കോളജിെൻറ വനിത ഹോസ്റ്റലിന് സമീപത്ത് ഇയാൾ വിദ്യാര്‍ഥിനികള്‍ക്കുനേരെ തുടര്‍ച്ചയായി നഗ്നത പ്രദര്‍ശനം നടത്തിയത്. ഹോസ്റ്റലിന് മുന്നിലെ കുറ്റിക്കാട്ടില്‍ പലതവണയായി സംഭവം നടന്നതോടെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ എടുത്ത ഫോട്ടോയും വിഡിയോയും പൊലീസിന് കൈമാറി. പൊലീസ് നടപടി വൈകിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന് പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

