ദേശീയപാത വികസനം; ഓട്ടോ ഡ്രൈവർമാർ പെരുവഴിയിൽ
text_fieldsതൽക്കാലികമായി കുളപ്പുറം റോഡിലൊരുക്കയ പാർക്കിങ് സൗകര്യം
പയ്യന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട്ടോസ്റ്റാൻഡ് സർവിസ് റോഡിന് വഴിമാറിയതോടെ വിളയാങ്കോട്ടെ ഓട്ടോ ഡ്രൈവർമാർ പെരുവഴിയിൽ. നേരത്തേ കടകൾ പൊളിക്കുകയും മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തതോടെ ഓട്ടോസ്റ്റാൻഡ് ഭീഷണിയിലായിരുന്നു.
ഇപ്പോൾ സർവിസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടതോടെ സ്റ്റാൻഡ് പൂർണമായും ഇല്ലാതായി. വണ്ടി എവിടെ പാർക്കു ചെയ്യും എന്ന ആശങ്കയിലാണ് ഡ്രൈവർമാർ. തൽക്കാലം കുളപ്പുറം റോഡിലേക്ക് വണ്ടികൾ മാറ്റിയെങ്കിലും ഇതും ശാശ്വതമല്ല. ഇടുങ്ങിയ റോഡായതിനാൽ ഓട്ടോ പാർക്കിങ് കൂടി ഉൾക്കൊള്ളാനുള്ള സ്ഥലം ഇവിടെയില്ല. മറ്റു വലിയവാഹനങ്ങൾ വന്നാൽ ഗതാഗത തടസ്സവുമുണ്ടാവും.

