Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ഹോസ്​റ്റലിലെ ലാപ്ടോപ് മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
tamil selvan
cancel
camera_alt

തമിഴ്‌സെല്‍വന്‍

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് പി.​ജി വി​ദ്യാ​ര്‍ഥി​നി​യു​ടെ ലാ​പ്‌​ടോ​പ് മോ​ഷ്​​ടി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ. സേ​ലം തി​രു​വാ​രൂ​രി​ലെ ത​മി​ഴ്‌​സെ​ല്‍വ​ന്‍ ക​ണ്ണ​നാ​ണ് (25) പ​രി​യാ​രം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28നാ​യി​രു​ന്നു ക​വ​ർ​ച്ച.

പി.​ജി വി​ദ്യാ​ര്‍ഥി​നി ഡോ. ​അ​ശ്വ​തി നാ​ട്ടി​ല്‍ പോ​യ​പ്പോ​ഴാ​ണ് എ​ട്ടാം നി​ല​യി​ലെ ഹോ​സ്​​റ്റ​ലി​െൻറ മു​റി​യു​ടെ പൂ​ട്ട് ത​ക​ര്‍ത്ത് 40,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്‌​ടോ​പ്​ ക​വ​ർ​ന്ന​ത്. ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി ഇ​റ​ങ്ങി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ല​ഭി​ച്ചി​രു​ന്നു. സൈ​ബ​ര്‍ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്സെ​ല്‍വ​ന്‍ സേ​ല​ത്ത് പി​ടി​യി​ലാ​യ​ത്.

മേ​യ്​ 28ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ ട്രെ​യി​നി​ലെ​ത്തി​യ 40 പേ​രി​ല്‍ 39 പേ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​ര്‍ സൈ​ബ​ര്‍ സെ​ല്‍വ​ഴി ശേ​ഖ​രി​ച്ച് വി​ളി​ച്ചു. 39 പേ​രും ഫോ​ണ്‍ അ​റ്റ​ന്‍ഡ് ചെ​യ്തു​വെ​ങ്കി​ലും ത​മി​ഴ്‌​സെ​ല്‍വ​െൻറ ഫോ​ൺ മാ​ത്രം സ്വി​ച്ച്​ ഒാ​ഫാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഇ​യാ​ളു​ടെ കാ​ൾ വി​ശ​ദാം​ശ​ങ്ങ​ളെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​ലീ​സി​ന്​ തെ​ളി​വ്​ ല​ഭി​ച്ച​ത്.

സേ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ പ്ര​തി​യെ പൊ​ലീ​സ് പ​രി​യാ​ര​ത്തെ​ത്തി​ച്ച്​ ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഈ ​മാ​സം ഏ​ഴി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍നി​ന്ന് കാ​ണാ​താ​യ വി​ഡി​യോ ലാ​വി​ഞ്ചോ​സ്‌​കോ​പ്പി എ​ന്ന ഉ​പ​ക​ര​ണം മോ​ഷ്​​ടി​ച്ച​ത് ത​മി​ഴ്‌​സെ​ല്‍വ​ന്‍ അ​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. മ​റ്റ് പ​ല ക​വ​ർ​ച്ച​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

മോ​ഷ​ണം പ്ര​തി​കാ​രം ചെ​യ്യാ​ൻ; ക​വ​ർ​ന്ന​ത് 500ലേ​റെ ലാ​പ്‌​ടോ​പ്പു​ക​ള്‍

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ശ്വ​തി​യു​ടെ ലാ​പ്ടോ​പ് മോ​ഷ്​​ടി​ച്ച ത​മി​ഴ്‌​സെ​ല്‍വ​ന്‍ ക​ണ്ണ​ന്‍ പ്ര​തി​കാ​ര​ത്തി​നാ​യി ലാ​പ്ടോ​പ് ക​വ​രു​ന്ന​ത്​ പ​തി​വാ​ക്കി​യ വി​രു​ത​നാ​ണ്.

ക​ഴി​ഞ്ഞ ആ​റു​വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ 500ലേ​റെ ലാ​പ്‌​ടോ​പ്പു​ക​ള്‍ മോ​ഷ്​​ടി​ച്ച​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്ച ത​മി​ഴ്​​നാ​ട്ടി​ലെ സേ​ല​ത്തു​വെ​ച്ച് പി​ടി​യി​ലാ​യ ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

2015ല്‍ ​ത​െൻറ കാ​മു​കി​ക്കു​നേ​രെ സൈ​ബ​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ന് ചി​ല മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ത​മി​വ്‌​സെ​ല്‍വ​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നു​വ​ത്രെ. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്​​റ്റ​ലു​ക​ളി​ല്‍ചെ​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ലാ​പ്‌​ടോ​പ്പു​ക​ള്‍ മോ​ഷ്​​ടി​ക്കാ​ന്‍ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ വി​വ​രം പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ മോ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​ത് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍ഷം ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍ സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ജാം​ന​ഗ​റി​ലെ എം.​പി. ഷാ ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് 2020 ഡി​സം​ബ​റി​ല്‍ ആ​റ്​ ലാ​പ്‌​ടോ​പ്പു​ക​ള്‍ ക​വ​ര്‍ന്ന​തി​നാ​യി​രു​ന്നു അ​റ​സ്​​റ്റ്. ഇ​ൻ​റ​ര്‍നെ​റ്റ് വ​ഴി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ വി​ലാ​സം ശേ​ഖ​രി​ച്ചാ​ണ് ക​വ​ര്‍ച്ച​ക്കെ​ത്തു​ന്ന​ത്.

പ​ഠ​ന​ത്തി​നാ​യി ലാ​പ്‌​ടോ​പ്പു​ക​ളി​ല്‍ ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ന്ന​തോ​ടെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠ​ന​രം​ഗ​ത്ത് സം​ഘ​ര്‍ഷം അ​നു​ഭ​വി​ക്കു​ക​യും മാ​ന​സി​ക​മാ​യി ത​ള​രു​ക​യും ചെ​യ്യും. ഇ​തി​ലൂ​ടെ​യാ​ണ് ത​മി​ഴ്‌​സെ​ല്‍വ​ന്‍ ക​ണ്ണ​ന്‍ ത​െൻറ പ്ര​തി​കാ​രം പൂ​ര്‍ത്തീ​ക​രി​ച്ചി​രു​ന്ന​ത​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestlaptop stolenmedical college hostel
News Summary - Laptop stolen from medical college hostel; Defendant arrested
Next Story