Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightക​ണ്ണൂ​ർ ഗ​വ....

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത് നൂ​റി​ലേ​റെ കോ​വി​ഡ് പോ​സി​റ്റി​വ് ഗ​ർ​ഭി​ണി​ക​ൾ

text_fields
bookmark_border
pregnent-woman.jpg
cancel

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ ഗ​ർ​ഭി​ണി​ക​ളാ​യ കോ​വി​ഡ് പോ​സി​റ്റി​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം 100 ക​ട​ന്നു. 107 പേ​രാ​ണ് ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യ​ത്. 39 പേ​ർ ഇ​തി​നോ​ട​കം പ്ര​സ​വി​ച്ചു. ഇ​തി​ൽ ഒ​മ്പ​തു​പേ​ർ​ക്ക്​ സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ്​ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്.

68 പേ​ർ നി​ല​വി​ൽ പ്ര​സ​വ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. ഇ​തി​ൽ 21 പേ​ർ കോ​വി​ഡ് രോ​ഗ​മു​ക്തി​ക്കാ​യു​ള്ള ചി​കി​ത്സ​യി​ൽ​ക്കൂ​ടി​യാ​ണു​ള്ള​ത്. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് പോ​സി​റ്റി​വാ​യ ഗ​ർ​ഭി​ണി​ക​ൾ ഒ​ഴി​കെ എ​ല്ലാ​വ​രും കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​രാ​ണ്. ഡോ. ​എ​സ്. അ​ജി​ത്ത്​, ഡോ. ​എം.​ടി.​പി. മു​ഹ​മ്മ​ദ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി കോ​വി​ഡ് പോ​സി​റ്റി​വാ​യ യു​വ​തി പ്ര​സ​വി​ച്ച​ത് ഇൗ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.ഗ​ർ​ഭി​ണി ഉ​ൾ​െ​പ്പ​ടെ കു​ടും​ബ​ത്തോ​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ക​യും യു​വ​തി​യു​ടെ പ്ര​സ​വം ക​ഴി​ഞ്ഞ്, യു​വ​തി​ക്കും ന​വ​ജാ​ത ശി​ശു​വി​നു​മൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് രോ​ഗ​മു​ക്തി​യും നേ​ടി ഒ​ന്നി​ച്ച് ഇ​ര​ട്ടി​സ​ന്തോ​ഷ​ത്തോ​ടെ ആ​ശു​പ​ത്രി​വി​ട്ട് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​യ നാ​ല് പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ങ്ങ​ളും പ​രി​യാ​ര​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി.സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് പോ​സി​റ്റി​വ് ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ​തേ​ടി​യ​ത് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Show Full Article
TAGS:Pregnant kannur medical college covid kerala covid positive covid 19 
Next Story