റോഡ് തകർന്നു; മെഡിക്കൽ കോളജിലെത്താൻ കുഴികൾ താണ്ടണം
text_fieldsകണ്ണൂർ ഗവ. മെഡിക്കൽ കോളജിനു മുന്നിലെ തകർന്ന റോഡ്
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കവാടത്തിനു മുന്നിലെ റോഡ് തകർന്നത് ദുരിതമായി മാറുന്നു. രോഗികൾക്കും ആംബുലൻസ് ഉൾപ്പെടെയുള്ള ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്കും റോഡ് തകർന്നത് ദുരിതമായി. മെഡിക്കൽ കോളജ് കവാടത്തിനു മുന്നിൽ ദേശീയ പാതയിൽനിന്ന് കയറുന്ന റോഡാണ് കുഴിയായത്.
ഇത് ആശുപത്രിയിലെത്തുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾക്കും വാഹന യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നു. ജില്ലി ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ. വാഹനങ്ങൾ വരുമ്പോൾ ഇളകിയ കല്ലുകൾ കാൽനടക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവായി. കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ടവർ തകർന്ന ഭാഗം ടാറിങ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

