Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightകെ-റെയിൽ:...

കെ-റെയിൽ: ചെമ്പല്ലിക്കുണ്ടിലെ നീർപക്ഷികൾക്കിനി ഭയം വേണ്ട

text_fields
bookmark_border
കെ-റെയിൽ: ചെമ്പല്ലിക്കുണ്ടിലെ നീർപക്ഷികൾക്കിനി ഭയം വേണ്ട
cancel
camera_alt

ചെ​മ്പ​ല്ലി​ക്കു​ണ്ട്

പയ്യന്നൂർ: കെ-റെയിലിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതത്തിന് കൂടിയാണ് ആശങ്കയൊഴിഞ്ഞത്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന കേന്ദ്രങ്ങളിൽ ഒന്നായ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ചെമ്പല്ലിക്കുണ്ട് തണ്ണീർതടത്തിന് ഭീഷണിയായ കെ റെയിലിൽ നിന്ന് സർക്കാർ പിൻവാങ്ങിയതോടെ കടൽ കടന്നെത്തുന്ന പക്ഷികൾ ഇനിയും തണ്ണീർതടത്തെ വർണ്ണാഭമാക്കും.

ഏക്കർ കണക്കിന് വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ സീസണിൽ പതിനായിരത്തിലധികം പക്ഷികൾ വിരുന്നെത്തുന്നതായാണ് കണക്ക്. ഈ ചതുപ്പിലാണ് ഭീതിയുടെ നിഴൽ പരത്തി റെയിലിന്റെ മഞ്ഞക്കുറ്റിയടിച്ചത്.

എരണ്ടകൾ മുതൽ രാജഹംസം വരെ

വിരുന്നെത്തുന്ന പക്ഷികളുടെ വൈവിധ്യമാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. പക്ഷികളുടെ ആധിക്യവും വൈവിധ്യവുമാണ് കേരളത്തിലെ പക്ഷിനിരീക്ഷകരെ ഇവിടേക്ക് ആകർഷിക്കുന്നതും. കേരളത്തിൽ അധികം എത്താത്ത രാജഹംസം ചെമ്പല്ലിക്കുണ്ടിൽ എത്തിയത് രേഖപ്പെടുത്തുന്നത് ഏതാനും വർഷങ്ങൾക്കു മുമ്പു മാത്രമാണ്.

ഹോളണ്ടിന്റെ ദേശീയപക്ഷിയായ പട്ടവാലൻ ഗോഡിറ്റ്, വിവിധ തരം കടൽ കാക്കകൾ, ആളകൾ, വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറൻ കടൽ പരുന്ത്, താലി പരുന്ത്, പെരിഗ്രിൻ ഫാൽക്കൻ, വെ സ്‌റ്റേൺ മാർഷ് ഹരിയർ (കരിതപ്പി) തുടങ്ങിയവ ചെമ്പല്ലിക്കുണ്ടിലെത്തുന്ന വിദേശികളാണ്.

അടുത്തകാലത്തായി ചെമ്പല്ലിക്കുണ്ടിൽ എത്തുന്ന പക്ഷികളുടെ എണ്ണം കുറയുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു. ചതുപ്പുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നതും കണ്ടൽ വെട്ടി ചെമ്മീൻ പാടം നിർമിക്കുന്നതും നീർതടത്തിലെ മാലിന്യ കൂമ്പാരവുമാണ് പക്ഷികളെ വിലക്കുന്നത്. കെ റെയിൽ കൂടിയാവുമ്പോൾ ഇവയുടെ വരവിൽ ഗണ്യമായ കുറവുണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ആ​ദ്യം ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

നേ​ര​ത്തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ലൈ​ൻ ച​തു​പ്പി​നെ പ​കു​ത്താ​ണ് പോ​യ​ത്. ഇ​തു​ണ്ടാ​ക്കി​യ പാ​രി​സ്ഥി​തി​ക നാ​ശ​ത്തി​നു പു​റ​മെ​യാ​ണ് സി​ൽ​വ​ർ ലൈ​നും നാ​ശം വി​ത​ക്കാ​ൻ അ​ര​ങ്ങൊ​രു​ങ്ങി​യ​ത്. ഇ​താ​ണ് ഇ​ല്ലാ​താ​യ​ത്. വ​യ​ല​പ്ര പാ​ർ​ക്കു മു​ത​ൽ കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റം വ​രെ​യു​ള്ള 12 ഏ​ക്ക​റി​ല​ധി​കം ച​തു​പ്പ് നി​ക​ത്തി​യാ​യി​രി​ക്കും കെ-റെ​യി​ൽ പോ​വു​ക. ഇ​ത് പ​ക്ഷി​ക​ളു​ടെ ഇ​ര തേ​ട​ലി​നെ ബാ​ധി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല, ട്രെ​യി​ൻ പോ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഇ​വ​യു​ടെ സ്വൈ​ര​വി​ഹാ​ര​ത്തി​ന് ത​ട​സ്സ​വു​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf governmentsilver lineK RAILPinarayi Vijayan
News Summary - K-Rail: Waterfowl in Chemballikundu need not fear anymore
Next Story