ശിൽപിയുടെ പണിപ്പുരയിൽ ഗാന്ധിജിമാർ നാല്
text_fieldsപയ്യന്നൂർ: ഒന്നല്ല, രണ്ടല്ല നാല് ഗാന്ധി ശിൽപങ്ങളുമായി ശിൽപിയുടെ പണിപ്പുര. ശിൽപി ഉണ്ണികാനായിയുടെ പണിപ്പുരയിലാണ് ഒരേസമയം ഒന്നിലധികം ഗാന്ധിശിൽപങ്ങൾ ഒരുങ്ങുന്നത്. കേരള ലളിതകല അക്കാദമി അംഗം കൂടിയായ ശിൽപി ഉണ്ണി കാനായി ജില്ലയിലെ വിവിധ സ്കൂൾ മുറ്റത്തേക്കാണ് ശിൽപങ്ങൾ ഒരുക്കുന്നത്.
ഒമ്പതര അടി ഉയരമുള്ള പൂർണകായശിൽപം കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിലേക്കായി നിർമിച്ചതാണ്. ജൂലൈ ഒമ്പതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനാച്ഛാദനം നിർവഹിക്കും. പാടിയോട്ടുംചാൽ ഗവ. ഹയർ സെക്കൻഡറിയിലേക്ക് മുന്നര അടി ഉയരുള്ള ഗാന്ധിശിൽപവും ചൊക്ലി ഹയർ സെക്കൻഡറി സ്കൂളിലേക്ക് മൂന്നടി ഉരമുള്ള ഗാന്ധിശിൽപവും കോറോം മുതിയലം കോൺഗ്രസ് ഓഫിസിലേക്കുള്ള ഗാന്ധി ശിൽപവും അവസാന മിനുക്കുപണിയിലാണ്.
എല്ലാ ഗാന്ധി ശിൽപവും ഗ്ലാസ് ഫൈബറിൽ വെങ്കല നിറത്തോടെയാണ് നിർമിച്ചത്. ഒരുവർഷം സമയമെടുത്താണ് ശിൽപങ്ങൾ പൂർത്തിയാക്കിയത്. സഹായികളായി വിനേഷ് കൊയക്കീൽ, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, രതീഷ് വിറകൻ, മിഥുൻ പാലങ്ങാട്ട് എന്നിവരും ഉണ്ടായിരുന്നു.

