ചരിത്രത്തിൽ നിന്ന് കോൺഗ്രസിനെ അടർത്തിമാറ്റാനാവില്ല -കെ. സുധാകരൻ
text_fieldsപയ്യന്നൂരിൽ ദണ്ഡിയാത്ര അനുസ്മരണ റാലി കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ: രാജ്യത്തിന്റെ ചരിത്രവും പൈതൃകവും മാറ്റിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നിന്ന് ആരംഭിച്ച ദണ്ഡിയാത്ര അനുസ്മരണ റാലിയുടെ സമാപനം പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചരിത്രം മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ആസ്ഥാനത്തേക്ക് പുതിയ ആളുകളെ അവരോധിക്കുകയാണ് സംഘ്പരിവാർ ശക്തികൾ ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രം കോൺഗ്രസിന്റെ ചരിത്രം കൂടിയാണ്. രാജ്യത്ത് ഇന്ന് കാണുന്ന നേട്ടങ്ങൾ എല്ലാം ഉണ്ടാക്കിയത് കോൺഗ്രസാണെന്നും സുധാകരൻ പറഞ്ഞു. എം. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, വി.സി. നാരായണൻ, കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

