Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോസ്റ്റൽ ബാഗിൽ 'മൂർഖൻ'

text_fields
bookmark_border
പോസ്റ്റൽ ബാഗിൽ മൂർഖൻ
cancel
camera_alt

പ​യ്യ​ന്നൂ​രി​ൽ പോ​സ്റ്റ​ൽ ബാ​ഗി​ൽ ക​ണ്ടെ​ത്തി​യ ച​ത്ത മൂ​ർ​ഖ​ൻ പാ​മ്പ്

പയ്യന്നൂർ: പയ്യന്നൂർ പോസ്റ്റൽ ബാഗിൽ മൂർഖൻ പാമ്പ്. കണ്ണൂർ ആർ.എം.എസ് സോർട്ടിങ് ഓഫിസിൽനിന്നും പയ്യന്നൂർ പോസ്റ്റ് ഓഫിസിൽ എത്തിയ മെയിൽ ബാഗിലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നും പോസ്റ്റൽ ബാഗ് പോസ്റ്റ് ഓഫിസിൽ എത്തിച്ചശേഷം കത്തുകളും മറ്റും വേർതിരിക്കാൻ ഉദ്യോഗസ്ഥർ ബാഗ് തുറന്നപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഉദ്യോഗസ്ഥർ ആദ്യം പരിഭ്രാന്തരായെങ്കിലും ചത്തതാണെന്നറിഞ്ഞതോടെ പേടി മാറി. പാമ്പിനെ പിന്നീട് കുഴിച്ചിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cobra in postal bag
Next Story