പയ്യന്നൂരിന്റെ പ്രവേശന കവാടത്തിന് പുതിയ മുഖം
text_fieldsപയ്യന്നൂർ പെരുമ്പയിൽ റോട്ടറി ക്ലോക്ക് ടവർ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ: പയ്യന്നൂർ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് പുതിയ മുഖം. ദേശീയപാതയോരത്ത് പെരുമ്പ ട്രാഫിക് ജങ്ഷനിൽ പയ്യന്നൂർ റോട്ടറി നിർമിച്ച ക്ലോക്ക് ടവർ ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ചെയർമാൻ നരേന്ദ്ര ഷേണായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായി.
നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, മുൻ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, വി.വി. പ്രമോദ് നായനാർ, വി.ജി. നായനാർ, ഇക്ബാൽ പോപ്പുലർ, ഡോ. എം. വിനോദ്കുമാർ, ഇ.പി. ചന്ദ്രൻ, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നിർമാണത്തിന് നേതൃത്വം നൽകിയ തങ്കച്ചൻ, അനിൽകുമാർ എന്നിവരെ ആദരിച്ചു. 15 ലക്ഷത്തിലധികം രൂപ ചെലവിലാണ് പയ്യന്നൂർ റോട്ടറി ക്ലബ് ക്ലോക്ക് ടവർ നിർമിച്ചത്. താഴെ ഭാഗത്ത് പൊലീസ് ട്രാഫിക് എയ്ഡ് പോസ്റ്റും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

