Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപയ്യന്നൂരിൽ ചെന്നൈ...

പയ്യന്നൂരിൽ ചെന്നൈ മെയിൽ ഇന്ന് ബ്രേക്കിടും

text_fields
bookmark_border
payyannur railway station
cancel
camera_alt

ട്രെയിനുകൾ നിർത്തലാക്കിയതിനെ തുടർന്ന് വിജനമായ പയ്യന്നൂർ റെയിൽവേ സ്​റ്റേഷൻ

പ​യ്യ​ന്നൂ​ർ: ച​ര​ക്കു​വ​ണ്ടി​ക​ളും അ​പൂ​ർ​വ​മാ​യു​ള്ള യാ​ത്രാ​വ​ണ്ടി​ക​ളും നി​ർ​ത്താ​തെ പോ​യ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ആ​റു​മാ​സ​ത്തി​നു ശേ​ഷം ഇ​ന്നാ​ദ്യ​മാ​യി ഒ​രു വ​ണ്ടി ബ്രേ​ക്കി​ടും.മം​ഗ​ളൂ​രു-​ചെ​ന്നൈ മെ​യി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റാ​യി​രി​ക്കും ഞാ​യ​റാ​ഴ്​​ച പ​യ്യ​ന്നൂ​ർ സ്​​റ്റേ​ഷ​നി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്ത് ച​രി​ത്ര​ത്തി​െൻറ ഭാ​ഗ​മാ​വു​ക.

ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി ആ​റു​മാ​സ​ത്തി​നു​ശേ​ഷം പ​യ്യ​ന്നൂ​രി​ൽ സ്​​റ്റോ​പ്പു​ള്ള ആ​ദ്യ ട്രെ​യി​നാ​ണ്​ ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന മെ​യി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ ട്രെ​യി​നി​െൻറ ചൂ​ളം​വി​ളി അ​ങ്ങ​നെ ദു​രി​ത​കാ​ല​ത്തി​െൻറ യാ​ത്രാ​ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടും. വ​ണ്ടി​യു​ടെ പ​യ്യ​ന്നൂ​രി​ലെ സ​മ​യം ഉ​ച്ച 03.05നാ​യി​രി​ക്കും.

ചെ​ന്നൈ​യി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പ​യ്യ​ന്നൂ​രി​ലെ​ത്തു​ക ചൊ​വ്വാ​ഴ്ച രാ​വി​ലെ 09.50നും. ​ഇ​നി മു​ത​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഈ ​വ​ണ്ടി ഓ​ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.റി​സ​ർ​വേ​ഷ​ൻ മാ​ത്ര​മു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യാ​യി​രി​ക്കും ഇ​ത്.മൂ​ന്നു മാ​സം മു​മ്പ് പു​ന​രാ​രം​ഭി​ച്ച ര​ണ്ട് പ്ര​ത്യേ​ക വ​ണ്ടി​ക​ളാ​യ മം​ഗ​ള​ക്കും നേ​ത്രാ​വ​തി​ക്കും ഇ​വി​ടെ സ്​​റ്റോ​പ്പി​ല്ല. പ​യ്യ​ന്നൂ​രി​ൽ ലോ​ക്ഡൗ​ണി​ന് മു​മ്പ് ഈ ​വ​ണ്ടി​ക​ൾ​ക്ക് സ്​​റ്റോ​പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

മാ​ർ​ച്ച് 22ന് ​ജ​ന​ത ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച ദി​വ​സം മു​ത​ൽ നി​ർ​ത്ത​ലാ​ക്കി​യ​തി​നു ശേ​ഷം പ​യ്യ​ന്നൂ​രി​ൽ നി​ർ​ത്തു​ന്ന ആ​ദ്യ​ത്തെ വ​ണ്ടി​യാ​ണ് മെ​യി​ൽ സൂ​പ്പ​ർ​ഫാ​സ്​​റ്റ്. ഇ​തി​നു തു​ട​ർ​ച്ച​യാ​യി നേ​ത്രാ​വ​തി​യും മം​ഗ​ള​യും നി​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​യ്യ​ന്നൂ​ർ​വാ​സി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai MailPayyanur railway station
News Summary - Chennai Mail will stop in Payyanur today
Next Story