Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലകൃഷ്ണപ്പിള്ളയുടെ ശിൽപത്തിനു മുന്നിൽ കണ്ണീരണിഞ്ഞ് മകൾ

text_fields
bookmark_border
ബാലകൃഷ്ണപ്പിള്ളയുടെ ശിൽപത്തിനു മുന്നിൽ കണ്ണീരണിഞ്ഞ് മകൾ
cancel
camera_alt

ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ശി​ൽ​പ​ത്തി​നു മു​ന്നി​ൽ ഉ​ഷ മോ​ഹ​ൻ​ദാ​സ് 

പയ്യന്നൂർ: വിടവാങ്ങിയ പ്രിയപ്പെട്ട അച്ഛന്റെ ശിൽപത്തിന് മുന്നിൽ നിന്ന് മകൾ കണ്ണീരണിഞ്ഞപ്പോൾ ശിൽപിക്കത് മറക്കാനാകാത്ത ആത്മനിർവൃതിയായി. പ്രമുഖ രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ പൂർണകായ പ്രതിമക്കു മുന്നിലാണ് മകൾ ഉഷ മോഹൻദാസ് കരഞ്ഞുപോയത്.

ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയാണ് അതിവൈകാരിക കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിച്ചത്. ശിൽപത്തിന്റെ പൂർണതയാണിത് സൂചിപ്പിക്കുന്നതെന്നും ശിൽപിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും ഉണ്ണി കാനായി പറഞ്ഞു. ശിൽപം പൂർത്തിയായ വിവരമറിഞ്ഞാണ് ഉഷ പയ്യന്നൂരിലെത്തിയത്. ശിൽപം കണ്ട മകൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

ശിൽപത്തിലേക്ക് തന്നെ മിഴിനട്ടുനിന്ന മകളുടെ കണ്ണുകൾ പതുക്കെ നിറയാൻ തുടങ്ങി. പിന്നെ, കണ്ണുനീർ കവിളിലൂടെ ഒഴുകി തുടങ്ങി. ആ നിമിഷം മനസ്സിലായി താൻ ഉണ്ടാക്കിയത് വെറുമൊരു ശിൽപമല്ല, നഷ്ടപ്പെട്ട ഒരച്ഛന്റെ സ്മൃതിയടയാളം കൂടിയാണെന്ന് ഉണ്ണി പറഞ്ഞു.ശിൽപത്തിന് ജീവൻ നൽകാൻ ശ്രമിക്കുന്ന ഒരു ശിൽപിക്ക് അതു കാണുമ്പോൾ പെയ്തിറങ്ങുന്ന മക്കളുടെ കണ്ണുനീരിനേക്കാൾ വലിയ അംഗീകാരം മറ്റൊന്നുമില്ല. അദ്ദേഹം പറയുന്നു.

ശിൽപം കണ്ടപ്പോൾ അച്ഛനെ കണ്ടു എന്നു കൂടി ഉഷ പറഞ്ഞപ്പോൾ ഏറെ സന്തോഷമായതായും ഉണ്ണി കാനായി പറഞ്ഞു. പുനലൂർ എൻ.എസ്.എസ് ആസ്ഥാനത്ത് സ്ഥാപിക്കുന്ന മന്നത്ത് പത്‌മനാഭന്റെയും ആർ. ബാലകൃഷ്‌ണപിള്ളയുടെ ശിൽപം കാണാൻ പയ്യന്നൂർ കാനായിയിൽ ബാലകൃഷ്ണപ്പിള്ളയുടെ മകൾ ഉഷ മോഹൻദാസ് ഭർത്താവ് മോഹൻദാസ് ഐ.എ.എസിനൊപ്പമാണ് എത്തിയത്. ശിൽപിയെ പൊന്നാടയണിയിച്ച് മടങ്ങിയപ്പോൾ ശിൽപിക്കത് മറക്കാനാത്ത ഓർമയായി ഹൃദയത്തിൽ ഇടം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balakrishna Pillai's Daughter in tears in front of sculpture
Next Story