വധശ്രമം; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: ബോംബും വടിവാളുമായി വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. രാമന്തളി എട്ടിക്കുളത്തെ എൻ.പി. ദീപകിന്റെ പരാതിയിൽ കക്കംപാറയിലെ എം. വൈശാഖിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വൈശാഖിന്റെ സഹോദരൻ വിപിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എട്ടിക്കുളം ബീച്ചിന് സമീപം നടന്ന കൈയാങ്കളിക്ക് ശേഷം മൊട്ടക്കുന്നിലേക്ക് പോയ വൈശാഖ് സ്റ്റീൽ ബോംബും വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടാൻ ശ്രമിച്ചുവെന്നും ദീപക് പരാതിയിൽ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലർ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് പൊലീസ് എത്തി വൈശാഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ,പൊലീസ് എത്തുമ്പോഴേക്കും വിപിൻ സ്ഥലത്തെത്തി ബോംബും വാളുമായി സ്കൂട്ടറിൽ രക്ഷപ്പെട്ടതായും പറയുന്നു. ബോംബും വാളുമായി എത്തിയെന്ന ആരോപണം സംഘ്പരിവാർ നിഷേധിച്ചു. സി.പി.എം പ്രവർത്തകൻ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതികളാണ് വൈശാഖും വിപിനും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

