Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയുടെ രേഖാചിത്രം തയാറാക്കി

text_fields
bookmark_border
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയുടെ രേഖാചിത്രം തയാറാക്കി
cancel
camera_alt

കു​ള​പ്പു​റ​ത്ത് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം

പയ്യന്നൂർ: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയെ തിരിച്ചറിയുന്നതിനുള്ള രേഖാചിത്രം തയാറാക്കി പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെൺകുട്ടി പറഞ്ഞതനുസരിച്ചുള്ള ചിത്രമാണ് തയാറാക്കിയത്.

എന്നാൽ, സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവം നടന്നത് ഗ്രാമപ്രദേശത്തായതും നിരീക്ഷണ കാമറകൾ ഇല്ലാത്തതുമാണ് അന്വേഷണത്തിന് തിരിച്ചടിയാവുന്നത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തിരുന്നു.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസിന് ഉന്നതതല നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുത്തത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടംഗസംഘം വന്നത് വെളുത്ത മാരുതി ഓമ്‌നി വാനിലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകീട്ടാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്നാണ് പൊലീസില്‍ രേഖാമൂലം പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to abduct the girl-A sketch of the accused was prepared
Next Story