Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അന്വേഷണത്തിന് പ്രത്യേക സംഘം

text_fields
bookmark_border
police
cancel

പയ്യന്നൂർ: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു.

പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനല്‍കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണം ശക്തമാക്കാന്‍ പൊലീസിന് ഉന്നതതല നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുത്തത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടംഗസംഘം വന്നത് വെളുത്ത മാരുതി ഒമ്‌നി വാനിലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകീട്ടാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടർന്നാണ് പൊലീസില്‍ രേഖാമൂലം പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to abduct girl-Special team to investigate
Next Story