Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_right...

കോ​ഴി​ക്കൂ​ട്ടി​ൽ​ക്ക​യ​റി​യ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
കോ​ഴി​ക്കൂ​ട്ടി​ൽ​ക്ക​യ​റി​യ മോഷ്ടാവ് പിടിയിൽ
cancel
Listen to this Article

പ​യ്യ​ന്നൂ​ർ: കോ​ഴി​ക്കൂ​ട്ടി​ൽ​ക്ക​യ​റി​യ ക​ള്ള​ൻ പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി ര​മ​ര്യൂ​ഷി​നെ​യാ​ണ് (22) നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പ​രി​യാ​രം പൊ​ലീ​സി​ലേ​ൽ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ള​യാ​ങ്കോ​ട് കു​ള​പ്പു​റം- മാ​ന്തോ​ട്ടം റോ​ഡി​ലെ ജാ​സ്മി​ന്റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ജാ​സ്മി​നും കു​ടും​ബാം​ഗ​ങ്ങ​ളും തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ൽ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​ന് പോ​യ​താ​യി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ഴ​യ കു​ളി​മു​റി കൂ​ടാ​ക്കി കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​ന​ക​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ ര​മ​ര്യൂ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വി​ള​യാ​ങ്കോ​ട്ടെ ഒ​രു ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ കോ​ഴി​ക്ക​റി വെ​ക്കാ​ൻ കോ​ഴി​യെ പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് മോ​ഷ്ടാ​വ് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ മൂ​ന്നം​ഗ സം​ഘം മോ​ഷ​ണ​ത്തി​നെ​ത്തി​യ​താ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ​രി​യാ​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​വ​രെ ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ഫാ​ക്ട​റി ഉ​ട​മ പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​മ​ര്യൂ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing
News Summary - Assam native arrested for stealing
Next Story