ഭക്ഷ്യസംഭരണശാലക്കിട്ട ശില കാടുകയറി; പരിഗണിക്കുമോ പുതിയ സർക്കാർ?
text_fieldsഎരമം പുല്ലുപാറയിൽ ഭക്ഷ്യസംഭരണശാലക്ക് ശിലയിട്ട സ്ഥലം കാടുകയറിയനിലയിൽ
പയ്യന്നൂർ: കഴിഞ്ഞ സർക്കാർ തുടക്കമിട്ട പൊതുവിതരണ ഉപഭോക്തൃവകുപ്പിന്റെ ശാസ്ത്രീയ ഭക്ഷ്യസംഭരണശാല ശിലയിലൊതുങ്ങി. എരമം പുല്ലുപാറയിൽ ശിലാസ്ഥാപനം നടത്തിയ സംഭരണശാലയുടെ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. മാത്രമല്ല, സ്ഥലം കാടുകയറുകയും ചെയ്തു. സർക്കാറിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായാണ് എരമം പുല്ലുപാറയിൽ പൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ ശാസ്ത്രീയ ഭക്ഷ്യസംഭരണശാല നിർമിക്കാൻ തിരുമാനിച്ചത്. അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുന്ന സംഭരണശാലയുടെ ശിലാസ്ഥാപനം പൊതുവിതരണ മന്ത്രിയായിരുന്ന ജി.ആർ. അനിൽ ആയിരുന്നു നിർവഹിച്ചത്.
ആധുനിക സംവിധാനങ്ങളോടെ ശാസ്ത്രീയമായരീതിയിൽ ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുകയും അതുവഴി പൊതുവിതരണം സുഗമമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമിക്കാൻ തിരുമാനിച്ചത്. പുല്ലുപാറ പൊതുജന വായനശാല സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഭഷ്യസംഭരണശാല നിർമിക്കാൻ തീരുമാനിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പൊതുവിതരണം കൂടുതൽ കാര്യക്ഷമമാക്കുക ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയാണിത്. ഇപ്പോൾ ബന്ധപ്പെട്ടവരുടെ കടുത്ത അവഗണനയെ തുടർന്ന് എങ്ങുമെത്താതെ കിടക്കുന്നു. സർക്കാർ മാറിയതോടെ പണിതുടരുമോ അതോ ഉപേക്ഷിക്കുമോ എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

