Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവിദ്യാർഥികൾ വിറ്റത്...

വിദ്യാർഥികൾ വിറ്റത് 2500 ബിരിയാണി; പണം വിനോദവിജ്ഞാന കേന്ദ്രത്തിന്

text_fields
bookmark_border
വിദ്യാർഥികൾ വിറ്റത് 2500 ബിരിയാണി; പണം വിനോദവിജ്ഞാന കേന്ദ്രത്തിന്
cancel
camera_alt

കടന്നപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


പ​യ​ന്നൂ​ർ: ക​ട​ന്ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​റ്റ​ത് 2500 ബി​രി​യാ​ണി. ​ക​ച്ച​വ​ട​ത്തി‍െൻറ ലാ​ഭം ആ​റ​ള​ത്തെ വി​നോ​ദ​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന് കൈ​മാ​റും. വി​നോ​ദ​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി‍െൻറ നി​ർ​മി​തി​ക്കാ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ.​എ​സ്.​എ​സ് ക​ണ്ണൂ​ർ ജി​ല്ല ക​ൺ​വീ​ന​ർ ശ്രീ​ധ​ര​ൻ കൈ​ത​പ്രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് മ​നോ​ജ് കൈ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ. ​സ​ന്തോ​ഷ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​പി. ബീ​ന, പ്രോ​ഗ്രാം ഓ​ഫി​സ​ർ എം. ​ര​മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biryani
News Summary - 2500 biryani sold by students; Money to the recreation center
Next Story