Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഏഴിമല നാവിക...

ഏഴിമല നാവിക അക്കാദമിയിൽനിന്ന് 158 കാഡറ്റുകൾ കൂടി പുറത്തിറങ്ങി

text_fields
bookmark_border
Pass out parade
cancel
camera_alt

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന പാ​സി​ങ് ഔ​ട്ട് പ​രേ​ഡ്

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല​യി​ലെ ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 158 കാ​ഡ​റ്റു​ക​ൾ കൂ​ടി പു​റ​ത്തി​റ​ങ്ങി. കാ​ഡ​റ്റു​ക​ളു​ടെ പ്രൗ​ഢ ഗം​ഭീ​ര​മാ​യ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ് അ​ക്കാ​ദ​മി ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. മി​ഡ്‌​ഷിപ്മാന്മാ​രും നേ​വ​ൽ ഓ​റി​യ​ന്റേ​ഷ​ൻ കോ​ഴ്‌​സി​ലെ കാ​ഡ​റ്റു​ക​ളും കോ​സ്റ്റ് ഗാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന 158 ട്രെ​യി​നി​ക​ളാ​ണ് വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ൽ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ടു വി​ദേ​ശ കാ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. പി.​വി.​എ​സ്.​എം അ​ഡ്‌​മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ സ​ലൂ​ട്ട് സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ​നാ​വി​ക അ​ക്കാ​ദ​മി ബി.​ടെ​ക് കോ​ഴ്‌​സി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വ​ർ​ണ മെ​ഡ​ൽ മി​ഡ്ഷിപ്മാൻ ര​വി​കാ​ന്ത് ര​ഞ്ജ​ന് ല​ഭി​ച്ചു.

ഐ.​എ​ൻ.​എ.​സി ബി.​ടെ​ക് കോ​ഴ്സി​നു​ള്ള സി.​എ​ൻ.​എ​സ് വെ​ള്ളി മെ​ഡ​ൽ മി​ഡ്ഷി​പ്മാൻ സു​ഷേ​ൻ പൂ​ജാ​നി​ക്കും ഐ.​എ​ൻ.​എ.​സി ബി.​ടെ​ക് കോ​ഴ്സി​നു​ള്ള എ​ഫ്.​ഒ.​സി ഇ​ൻ സി ​സൗ​ത്ത് വെ​ങ്ക​ല മെ​ഡ​ൽ മി​ഡ്ഷി​പ്മാ​ൻ പി​യൂ​ഷ് എ​ൻ. തോ​ർ​വി​നും ല​ഭി​ച്ചു. റി​വ്യൂ വി​ങ് ഓ​ഫി​സ​ർ, ക​ണ്ട​ക്ടി​ങ് ഓ​ഫി​സ​ർ ക​മാ​ൻ​ഡ​ന്റ് ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി, മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ്‌ കാ​ണാ​നെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsEzhimala Naval AcademycadetsPassed Out
News Summary - 158 more cadets passed out from Ezhimala Naval Academy
Next Story