Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഒന്നര ലക്ഷം രൂപ...

ഒന്നര ലക്ഷം രൂപ കവർന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

text_fields
bookmark_border
theft
cancel

പ​യ്യ​ന്നൂ​ർ: ന​ഗ​ര​ത്തി​ലെ ബാ​റി​ൽ​നി​ന്ന്​ ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന ശേ​ഷം മു​ങ്ങി​യ ജീ​വ​ന​ക്കാ​ര​നും ഒ​ഡി​ഷ സ്വ​ദേ​ശി​യു​മാ​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി.

ഒ​ഡി​ഷ പെ​ന്ത​ക്ക​ൽ സ്വ​ദേ​ശി രാ​ഹു​ൽ സേ​ത്താ​ണ് (20) പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് രാ​ഹു​ൽ സേ​ത്ത് ബാ​റി​ൽ​നി​ന്ന്​ ഒ​ന്ന​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്.

നാ​ലു​മാ​സം മു​മ്പ്​ ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ ഇ​യാ​ൾ​ക്ക് ബാ​റി​ൽ ശു​ചീ​ക​ര​ണ ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​റി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി അ​ല​മാ​ര തു​റ​ന്നാ​ണ് പ​ണം ക​വ​ർ​ച്ച ചെ​യ്ത​ത്.

സ്​​ഥാ​പ​ന അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ർ പൊ​ലീ​സ് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പു​ല​ർ​ച്ച റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന​ക്കാ​യെ​ത്തി. ഇ​വി​ടെ പൊ​ലീ​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ രാ​ഹു​ൽ സേ​ത്തി​നെ ഓ​ടി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​യ്യ​ന്നൂ​ർ സി.​ഐ എം.​സി. പ്ര​മോ​ദ്, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ കെ.​ടി. ബി​ജി​ത്ത് കു​മാ​ർ, എ​സ്.​ഐ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyannurTheft News
News Summary - 1.5 lakh steeled caught within hours
Next Story