ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സ്: പയ്യന്നൂരിന് ഓവറോൾ കിരീടം
text_fieldsതലശ്ശേരി: ജില്ല സ്‌കൂൾ കായിക മേളയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ഇന്‍ക്ലൂസിവ് സ്‌പോര്‍ട്‌സില്‍ 60 പോയന്റ് നേടി പയ്യന്നൂര്‍ ബി.ആര്‍.സി ഓവറോള്‍ ചാമ്പ്യന്മാരായി. ഏഴ് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടിയാണ് പയ്യന്നൂർ ബി.ആർ.സി ഈ നേട്ടം കൈവരിച്ചത്. കണ്ണൂര്‍ സൗത്ത് ബി.ആര്‍.സി 35 പോയന്റ് നേടി രണ്ടാം സ്ഥാനവും ചൊക്ലി ബി.ആര്‍.സി 33 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂർ സൗത്ത് നാല് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടിയെടുത്തു. മാർച്ച് പാസ്റ്റിൽ നേടിയ 10 പോയൻറും കൂട്ടിയാണ് ചൊക്ലി മൂന്നാം സ്ഥാനം കൈവരിച്ചത്. ഒരു സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ചൊക്ലി സ്വന്തമാക്കി.
14 വയസ്സിന് താഴെയുള്ള ആണ്‍-പെണ്‍കുട്ടികളുടെ നൂറുമീറ്റര്‍ ഓട്ടം, 14 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളുടെ സ്റ്റാന്‍ഡിങ് ത്രോ, 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ സ്റ്റാന്‍ഡിങ് ജംപ്, 14 വയസ്സിന് മുകളിലും താഴെയുമുള്ള ആണ്‍കുട്ടികളുടെ 4100 റിലേ മത്സരങ്ങള്‍ എന്നിവയാണ് നടന്നത്. കണ്ണൂർ ജില്ലയിലെ 15 ബി.ആർ.സികളിൽനിന്നുള്ള 450 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. സമാപനസമ്മേളനം തലശ്ശേരി ഡി.ഇ.ഒ എം.പി. ജീവ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.സി. ഹാഷിം സമ്മാനദാനം നിര്‍വഹിച്ചു. ഡി.പി.ഒ സി.വി.എ. ജലീല്‍ അധ്യക്ഷതവഹിച്ചു. സി.വി. ഷാജി, കെ.എം. ദിലീഷ്, ആര്‍. രാജീവ്, കുഞ്ഞബ്ദുല്ല, സി.എം. നിധിന്‍ എന്നിവർ സംസാരിച്ചു.
തലശ്ശേരി കായിക മേളയിൽനിന്ന്
ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു
തലശ്ശേരി: നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കായികമേളയുമായി ബന്ധപ്പെട്ട് ഗ്രീൻ പ്രോട്ടോകോൾകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ റഹിം മണക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽകണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ക്ലീൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
ഹരിത കർമസേന, ഗവ.ബ്രണ്ണൻ എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് ജെ.ആർ.സി യൂനിറ്റ് , ബി.ഇ.എം.പി എച്ച്. എസ്.എസ് വിദ്യാർഥികൾ, മറ്റു ഹൈസ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ ക്ലീൻ ഡ്രൈവിൽ പങ്കെടുത്തു. ബോധവത്കരണ റാലിയും നടത്തി. തലശ്ശേരി സൗത്ത് എ.ഇ.ഒ സി.പി. പ്രീത ശുചിത്വ മിഷൻ ആർ.പി പി. അശോകൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ സി. സുരേഷ് കുമാർ, പി.എച്ച്.ഐ ഇ. ദിനേഷ് എന്നിവർ സംസാരിച്ചു .ജസ്റ്റിൻ ജയകുമാർ, എ. വിനോദ് കുമാർ, പി. സുചിത്ര, അബ്ദുൽ റാഷിദ്, പി.കെ. മനോജ്, കെ.പി. മനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

