Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യന്നൂർ ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

text_fields
bookmark_border
പയ്യന്നൂർ ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു
cancel
camera_alt

പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവം സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ വി. കുഞ്ഞികൃഷ്ണ‌ൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിന് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ തിരിതെളിഞ്ഞു. പയ്യന്നൂർ നഗസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെ അധ്യക്ഷതയിൽ വി. കുഞ്ഞികൃഷ്ണ‌ൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടിയും പൂർവവിദ്യാർഥിനിയുമായ അഖില ഭാർഗവൻ മുഖ്യാതിഥിയായി.

പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള ബ്രോഷർ പ്രകാശനം നിർവഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.സിസ്റ്റർ റെജി ജോസഫ് സ്വാഗതവും റിന്റോ ജോസ് നന്ദിയും പറഞ്ഞു.

എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിലായി 95 വിദ്യാലയങ്ങളിൽനിന്നും 7535 ഓളം വിദ്യാർഥികൾ സംസ്കൃതകലോത്സവം, അറബിക് കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ പങ്കെടുക്കുന്നുണ്ട്. പയ്യന്നൂരിന്റെ പേരും പെരുമയും ഉദ്ഘോഷിക്കുന്ന 12 വേദികളിലായാണ് പരിപാടി നടക്കുന്നത്. മേള ഏഴിന് വൈകീട്ട് സമാപിക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Payyannur Sub-District Arts Festival gets underway
Next Story