ശുചിത്വ മികവിൽ പയ്യന്നൂർ നഗരസഭയും
text_fieldsശുചിത്വ, മാലിന്യ സംസ്കരണ മികവിന് പയ്യന്നൂർ നഗരസഭക്ക് ലഭിച്ച പുരസ്കാരം ചെയർപേഴ്സൻ കെ.വി. ലളിത ഏറ്റുവാങ്ങുന്നു
പയ്യന്നൂർ: ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മികവിൽ അംഗീകാരം നേടി പയ്യന്നൂർ നഗരസഭയും. മികച്ച പ്രവർത്തനത്തിന് കണ്ണൂരിൽ നടന്ന ആദരവിൽ ചെയർപേഴ്സൻ കെ.വി. ലളിത ഉപഹാരം ഏറ്റുവാങ്ങി.
മാലിന്യ മുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി നഗരസഭ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. കാമ്പയിന്റെ ഭാഗമായി ജില്ല പ്ലാനിങ് ഓഫിസിൽ നടന്ന അവലോകന യോഗത്തിലാണ് നവകേരളം കർമപദ്ധതി സംസ്ഥാന കോഓഡിനേറ്റർ ഡോ. ടി.എൻ. സീമയാണ് നഗരസഭക്കുള്ള പുരസ്കാരം സമ്മാനിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി. സജിത, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ക്ലീൻസിറ്റി മാനേജർ പി.പി. കൃഷ്ണൻ മാലിന്യമുക്ത നവകേരളം സംഘാടക സമിതി പ്രവർത്തകർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

