Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യമുക്ത പ്രദേശം

text_fields
bookmark_border
പയ്യാമ്പലം ഇനി നിർബന്ധിത മാലിന്യമുക്ത പ്രദേശം
cancel

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ചി​നേ​യും പാ​ർ​ക്കി​നേ​യും പ​രി​സ​ര​ത്തേ​യും നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​മു​ക്ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വും പു​റ​ത്തി​റ​ക്കി. 1986 ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം, 2026 ലെ ​ഖ​ര മാ​ലി​ന്യ നി​യ​ന്ത്ര​ണ നി​യ​മം, 2026 മേ​യ് 18ന് ​കേ​ന്ദ്ര പ​രി​സ്ഥി​തി വ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്, 2026 മേ​യ് അ​ഞ്ചി​ലെ സു​പ്രീം​കോ​ട​തി വി​ധി, മു​നി​സി​പ്പാ​ലി​റ്റി നി​യ​മം, ഫു​ഡ് സേ​ഫ്റ്റി നി​യ​മം, പ​യ്യാ​മ്പ​ലം ബീ​ച്ചി​ലും പാ​ർ​ക്കി​ലും ജി​ല്ല ഭ​ര​ണ​കൂ​ടം നേ​രി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​മു​ക്ത കേ​ന്ദ്ര​മാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ച​പ്പു​ച​വ​റു​ക​ളോ ഖ​ര മാ​ലി​ന്യ​മോ നി​ക്ഷേ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​വും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യും.

ഉ​ദ്യോ​ഗ​സ്ഥ​ത​ല സ​മി​തി​ക്ക് രൂ​പം ന​ൽ​കി

ഉ​ത്ത​ര​വ് കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല പ​യ്യാ​മ്പ​ലം സോ​ൺ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി​ക്ക് യോ​ഗം രൂ​പം ന​ൽ​കി. ഡി.​ടി.​പി.​സി, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ, കേ​ര​ള സം​സ്ഥാ​ന പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്, പൊ​ലീ​സ്, ത​ദ്ദേ​ശ വ​കു​പ്പ്, തീ​ര​ദേ​ശ പൊ​ലീ​സ്, മ​റ്റ് വ​കു​പ്പു​ക​ൾ, ക​ല​ക്ട​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​സ​മി​തി.

പ​യ്യാ​മ്പ​ലം ബീ​ച്ച്, പാ​ർ​ക്ക്, പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വൃ​ത്തി, മാ​ലി​ന്യ സം​സ്ക​ര​ണം, പു​ല്ല് ചെ​ത്ത​ൽ, മോ​ടി പി​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ക​ല കാ​ര്യ​ങ്ങ​ളും നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ലു​മാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല. ഈ ​റി​പ്പോ​ർ​ട്ട് ആ​ഴ്ച​തോ​റും ക്രോ​ഡീ​ക​രി​ച്ച് ഡി.​ടി.​പി.​സി ജി​ല്ല ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടാ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ത​ത്സ​മ​യം ക​ല​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം.

ര​ണ്ടാ​ഴ്ച മു​ന്ന​റി​യി​പ്പ് കാ​ലം

ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ക്കാ​ലം മു​ന്ന​റി​യി​പ്പ് കാ​ല​മാ​യി ക​ണ​ക്കാ​ക്കും. പ​യ്യാ​മ്പ​ലം നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​മു​ക്ത കേ​ന്ദ്രം എ​ന്ന ബോ​ർ​ഡു​ക​ളി​ലൂ​ടെ​യും അ​നൗ​ൺ​സ്മെൻറു​ക​ളി​ലൂ​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. അ​തി​നു​ശേ​ഷ​മാ​കും നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക. പ​യ്യാ​മ്പ​ലം സോ​ൺ മാ​നേ​ജ്മെൻറ് ക​മ്മി​റ്റി​ക്ക് പു​റ​മേ, ഡി.​ടി.​പി.​സി, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ചു​മ​ത​ല​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

പ​യ്യാ​മ്പ​ലം പാ​ർ​ക്കി​ന്റെ ശു​ചി​ത്വം, കൃ​ത്യ​മാ​യ മാ​ലി​ന്യ ശേ​ഖ​ര​ണം, സ​മ​യ​ബ​ന്ധി​ത​മാ​യ സം​സ്ക​ര​ണം, സ​ന്ദ​ർ​ശ​ക ഇ​ട​ങ്ങ​ൾ തൂ​ത്തു​വാ​ര​ൽ, പു​ല്ല് ചെ​ത്ത​ൽ, പു​ൽ​ത്ത​കി​ടി​യു​ടെ സം​ര​ക്ഷ​ണം, നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​മു​ക്ത കേ​ന്ദ്ര​മെ​ന്ന് കാ​ണി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ, ശൗ​ചാ​ല​യ​ങ്ങ​ൾ വൃ​ത്തി​യാ​ക്ക​ൽ, സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ക്ക​ൽ, സ​ന്ദ​ർ​ശ​ക​ർ​ക്കൂം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കും കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ൽ തു​ട​ങ്ങി​യ​വ ഡി.​ടി പി.​സി ന​ട​പ്പാ​ക്ക​ണം. പ​യ്യാ​മ്പ​ല​ത്ത് നോ​ഡ​ൽ ഓ​ഫി​സ​റെ നി​യോ​ഗി​ക്കു​ക, തു​ട​ങ്ങി​യ​വ​യാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല. അ​സി. ക​ല​ക്ട​ർ എ​സ്. സ്വാ​തി, എ.​ഡി.​എം കെ. ​ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Payyambalam is now a mandatory waste-free zone
Next Story