പയ്യാമ്പലം ബീച്ച്–പള്ളിയാംമൂല റോഡ് ഇനി ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക് റോഡ്
text_fieldsമാനുവൽ ഫ്രഡറിക്
കണ്ണൂർ: കോർപറേഷൻ പയ്യാമ്പലം ബീച്ച് -പള്ളിയാംമൂല റോഡ് ഇനി 'ഒളിമ്പ്യൻ മാനുവൽ ഫ്രഡറിക് റോഡ്' എന്നറിയപ്പെടും. ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടിയ ദിനത്തിലാണ് കോർപറേഷൻ കൗൺസിൽ തീരുമാനം.
49 വർഷം മുമ്പ് 1972ലെ മ്യൂനിക് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടിയപ്പോൾ ടീമിൽ അംഗമായിരുന്ന കണ്ണൂർ ബർണശ്ശേരി സ്വദേശി മാനുവൽ ഫ്രഡറിക്കിനോടുള്ള ആദരസൂചകമായാണ് നടപടി. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് അവതരിപ്പിച്ച പ്രമേയം കോർപറേഷൻ കൗൺസിൽ ഏകകണ്ഠമായാണ് അംഗീകരിച്ചത്. നിലവിൽ ബംഗളൂരുവിലാണ് ഫ്രഡറിക് മാനുവൽ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

