പറശ്ശിനിക്കടവ്-മാട്ടൂൽ, അഴീക്കൽ ജലപാത; പുതിയ ബോട്ട് വന്നിട്ടും സർവിസ് ജീർണിച്ച ബോട്ടിൽ തന്നെ
text_fieldsപഴയങ്ങാടി: പുതിയ ബോട്ട് വന്നിട്ടും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ പഴയ ബോട്ടിൽ യാത്ര ചെയ്യുകയാണ് പറശ്ശിനിക്കടവ് - മാട്ടൂൽ അഴിക്കൽ ജലപാതയിലെ യാത്രക്കാർ. ജില്ലയിലെ പ്രമുഖ ജലപാതയിൽ സർവിസ് നടത്തുന്ന ബോട്ടുകൾ കുറ്റമറ്റതും യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമാകണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചും ജലയാത്ര ആകർഷകമാക്കൽ ലക്ഷ്യമിട്ടുമാണ് രണ്ടാഴ്ച മുമ്പ് പുതിയ ബോട്ട് സർവിസിനെത്തിയത്.
അത്യാധുനിക ബോട്ടുകൾ അനുവദിക്കണമെന്ന് കെ.വി. സുമേഷ് എം.എൽ.എ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽനിന്ന് കടൽ മാർഗം കറ്റാമറൈൻ ബോട്ട് സർവിസിനെത്തിയത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞിട്ടും ഉപയോഗിക്കാനായിട്ടില്ല. പുതിയ ബോട്ട് കെട്ടിയിട്ട് യാത്രക്കാരെ പഴകി ജീർണിച്ച ബോട്ടിൽ കയറ്റുന്നതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയരുന്നുണ്ട്. വകുപ്പ് മന്ത്രിയെ പങ്കെടുപ്പിച്ച് ഉൽഘാടനം നടത്തണമെന്ന് ജലഗതാഗത വകുപ്പ് മുമ്പേ തീരുമാനിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

