Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപറശ്ശിനിക്കടവ്-...

പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവിസ് നിലച്ചു

text_fields
bookmark_border
പറശ്ശിനിക്കടവ്- മാട്ടൂൽ ബോട്ട് സർവിസ് നിലച്ചു
cancel
camera_alt

പ​റ​ശ്ശി​നി​ക്ക​ട​വ്- മാ​ട്ടൂ​ൽ ബോ​ട്ട് സ​ർ​വി​സ് നി​ല​ച്ച​തി​നാ​ല്‍ അ​ഴീ​ക്കോ​ട്‌ ബോ​ട്ട് ക​ട​വി​ൽ കെ​ട്ടി​യി​ട്ട​ നി​ല​യി​ല്‍

അ​ഴീ​ക്കോ​ട്: പ​റ​ശ്ശി​നി​ക്ക​ട​വ്- മാ​ട്ടൂ​ൽ ബോ​ട്ട് സ​ർ​വി​സ് നി​ല​ച്ചു. ബോ​ട്ടി​ന്റെ കാ​ല​പ്പ​ഴ​ക്ക​വും യ​ന്ത്ര​ത്ത​ക​രാ​റും കാ​ര​ണം അ​ഴീ​ക്കോ​ട്ടെ ബോ​ട്ട് പാ​ലം ക​ട​വി​ൽ ബോ​ട്ട് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​റ​ശ്ശി​നി​ക്ക​ട​വ്- മാ​ട്ടൂ​ൽ ബോ​ട്ട് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ൽ ബോ​ട്ട് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് 2022 ഡി​സം​ബ​റി​ലാ​ണ് സ​ർ​വി​സ് നി​ർ​ത്തി​യ​ത്. വാ​ട്ട​ർ ടാ​ക്സി സ​ർ​വി​സും നി​ല​ച്ചി​ട്ടും മാ​സ​ങ്ങ​ളാ​യി. ഇ​രു​ബോ​ട്ടു​ക​ളും അ​ഴി​ക്ക​ൽ ബോ​ട്ട് പാ​ലം ബോ​ട്ട് ജെ​ട്ടി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.

പ​തി​വാ​യി രാ​വി​ലെ 9.30ന് ​പ​റ​ശ്ശി​നി​ക്ക​ട​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പാ​മ്പു​രു​ത്തി, നാ​റാ​ത്ത്, പാ​പ്പി​നി​ശ്ശേരി, പാ​റ​ക്ക​ൽ, മാ​ങ്ക​ട​വ്, വ​ള​പ​ട്ട​ണം, അ​ഴി​ക്ക​ൽ ജെ​ട്ടി​ക​ളു​മാ​യി ബ​ന്ധി​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം മാ​ട്ടൂ​ൽ സൗ​ത്ത് ബോ​ട്ട്ജെ​ട്ടി​യി​ലെ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ​ർ​വി​സ്. തി​രി​കെ 11.45ന് ​യാ​ത്ര ആ​രം​ഭി​ച്ച് 1.15ന് ​പ​റ​ശ്ശി​നി​യി​ലെ​ത്തു​ന്ന ബോ​ട്ട് വ​ള​പ​ട്ട​ണ​ത്തേ​ക്കാ​ണ് പോ​കു​ക. എ​ല്ലാ സ​ർ​വി​സി​ലും നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ഴീ​ക്കോ​ട് നി​ന്നും കു​റ​ഞ്ഞ ദൂ​ര​മാ​യ മാ​ട്ടൂ​ലി​ലേ​ക്ക് ഓ​രോ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്‌ മ​റ്റൊ​രു ബോ​ട്ട് സ​ർ​വി​സ് ന​ട​ന്നു വ​രു​ന്നു​ണ്ട്.

നി​ല​വി​ലു​ള്ള ബോ​ട്ട് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ബോ​ട്ടി​ന് വി​ദ​ഗ് ധചി​കി​ൽ​സ ആ​വ​ശ്യ​മാ​ണ്. തു​ട​ക്ക​ത്തി​ൽ യ​ന്ത്ര​ത്ത​ക​രാ​ർ നേ​രി​ട്ട​തി​നാ​ലാ​ണ് സ​ർ​വി​സ് നി​ർ​ത്തി​യ​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന 90 എ​ച്ച്. പി. ​ല​യ​ല​ൻ​റ് എ​ഞ്ചി​ൻ എ​ത്തി​ച്ചാ​ണ് പു​നഃസ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ബോ​ട്ടി​ന്റെ അ​ടി​വ​ശ​ത്തെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ ഉ​പ്പു​വെ​ള്ള​ത്തി​ലൂ​ടെ ഓ​ടു​ന്ന​തി​നാ​ൽ ദ്ര​വി​ക്കാ​നി​ട​യാ​യി. ഇ​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​ഴു​ക്കു​ന്ന​തി​നാ​ലാ​ണ് അ​ഴീ​ക്കോ​ട് ബോ​ട്ട് പാ​ലം ക​ട​വി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

എ​ൻജിൻ മാ​റ്റി സ്ഥാ​പി​ച്ചെ​ങ്കി​ലും ഉ​പ്പു​വെ​ള്ള​ത്തി​ലൂ​ടെ ഓ​ടു​ന്ന​തി​നാ​ൽ ബോ​ട്ടി​ന്റെ​അ​ടി​ഭാ​ഗ​വും ഉ​പ്പ്കാ​റേ​റ്റ​തി​നാ​ൽ മ​റ്റ് ഭാ​ഗ​വും ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. ഇ​തും പു​തു​ക്കി പ​ണി​യേ​ണ്ട​തു​ണ്ട്. അ​തി​നാ​യി ആ​ല​പ്പു​ഴ​യി​ൽ നി​ന്നും വി​ദ​ഗ്ദ​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​രെ​ത്തി ബോ​ട്ട്പ​രി​ശോ​ധ​ന ന​ട​ത്തി ഗേ​ജി​ങ്ങ് ന​ട​ത്ത​ണം.

അ​തി​നാ​യി ബോ​ട്ട് ക​ര​യി​ലേ​ക്ക് ക​യ​റ്റി​യാ​ണ് അ​ടി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ക. പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മേ എ​ത്ര മാ​ത്രം​കേ​ടു​ക​ൾ സം​ഭ​വി​ച്ചെ​ന്ന് കാ​ണാ​ൻ സാ​ധി​ക്കൂ. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് റി​പ്പ​യ​ർ ന​ട​ത്താ​ൻ സാ​ധ്യ​മാ​കൂ. അ​തി​നാ​യി അ​ഴീ​ക്കോ​ട് ക​ട​വി​ൽ നി​ന്നും മ​റ്റൊ​രു ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ച് പ​യ്യ​ന്നൂ​ർ യാ​ഡി​ൽ എ​ത്തി​ക്ക​ണം. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും ദീ​ർ​ഘ​നാ​ള​ത്തെ സ​മ​യ​വു​മെ​ടു​ക്കു​ന്ന​താ​ണ് റി​പ്പ​യ​ർ പ്ര​വ​ർ​ത്തി​ക​ൾ. ഓ​രോമൂ​ന്നു വ​ർ​ഷം കൂ​ടു​മ്പോ​ഴും ബോ​ട്ട് ഗേ​ജി​ങ്ങ് ന​ട​ത്തി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടെ​യാ​ണ് ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തി വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParasshinikadavMattul boat service
News Summary - Parasshinikadav- Mattul boat service stopped
Next Story