Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോയിൽ മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയിൽ
text_fieldsbookmark_border
എക്സൈസ് പിടികൂടിയ മദ്യം
പാപ്പിനിശ്ശേരി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 40 കുപ്പി വിദേശ മദ്യം സഹിതം യുവാവിനെ പിടികൂടി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ സ്പെഷൽ ഡ്രൈവ് സംഘം താവത്ത് നടത്തിയ പരിശോധനക്കിടയിലാണ് മദ്യം പിടിച്ചെടുത്തത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഏഴോം സ്വദേശി കെ.വി. മഹേശ് (35) ആണ് പിടിയിലായത്. 20 ലിറ്റർ മദ്യമാണ് ഓട്ടോറിക്ഷയിലുണ്ടായത്. പരിശോധന ടീമിൽ പ്രിവൻറിവ് ഓഫിസർ അബ്ദുൽ നാസർ, ആർ.പി സി.ഇ.ഒമാരായ വി. നിഷാദ്, സന്ദീപ് കീരി, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

