Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightആത്മഹത്യശ്രമം; ഒഡിഷ...

ആത്മഹത്യശ്രമം; ഒഡിഷ സ്വദേശിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
police
cancel
camera_alt

പ്രതികാത്കമ ചിത്രം

പാ​പ്പി​നി​ശ്ശേ​രി: ചു​ങ്ക​ത്തു​ള്ള പെ​രി​യാ​ർ പ്ലൈ​വു​ഡ്സ്​ ക​മ്പ​നി​യു​ടെ 60ഒാ​ളം അ​ടി ഉ​യ​ര​മു​ള്ള പു​ക​ക്കു​ഴ​ലി​നു മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​​ ഒ​ഡി​ഷ സ്വ​ദേ​ശി ബ​ഞ്ച​ൻ മാ​ലി​ക്ക് (25) എ​ന്ന​യാ​ളെ അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും ചേ​ര്‍ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന മു​ക​ളി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചാ​ൽ താ​ഴേ​ക്ക് ചാ​ടു​മെ​ന്നും ഭീ​ഷ​ണി​യു​യ​ർ​ത്തി. ഒ​ടു​വി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് അ​നു​ന​യി​പ്പി​ച്ച്​ അ​വ​ർ മു​ക​ളി​ൽ ക​യ​റി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യ​ത്താ​ൽ ക​യ​ർ കു​ടു​ക്കി​യാ​ണ് ബ​ഞ്ച​ൻ മാ​ലി​ക്കി​നെ താ​ഴെ​യി​റ​ക്കി​യ​ത്. ക​മ്പ​നി ഒ​രു വ​ർ​ഷം പൂ​ട്ടി​യി​ട്ട് പൂ​ജ​യും ബ​ലി​യും ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ആ​വ​ശ്യം.

രാ​ത്രി 12നു​ശേ​ഷം താ​ഴെ​യി​റ​ക്കു​ക​യും അ​വ​ശ​നാ​യ ഇ​ദ്ദേ​ഹ​ത്തെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗം അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വ​ള​പ​ട്ട​ണം പൊ​ലീ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ എം.​കെ. ഡി​ജേ​ഷ്, അ​ഡീ​ഷ​ന​ൽ എ​സ്.​ഐ പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ബ​ഞ്ച​മി​ൻ മാ​ലി​ക്കി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicide attempt
News Summary - Suicide attempt; Odisha native rescued
Next Story