Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ വീണയാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
rescued
cancel
camera_alt

വ​ള​പ​ട്ട​ണം പു​ഴ​യി​ൽ വീണ ബാ​ബു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

പാപ്പിനിശ്ശേരി: വളപട്ടണം റെയിൽവേ പാലത്തിനു മുകളിൽനിന്ന് പുഴയിലേക്കു വീണയാളെ രക്ഷപ്പെടുത്തി. പള്ളിക്കുന്നിൽ കുടുംബസമേതം താമസിക്കുന്ന എറണാകുളം സ്വദേശി ബാബുവാണ് (60) പുഴയിൽ വീണത്. ഇതുകണ്ട മത്സ്യത്തൊഴിലാളികൾ വളപട്ടണം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്പീഡ് ബോട്ടിൽ സ്ഥലത്തെത്തിയ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷിച്ചത്. പ്രഥമ ശുശ്രൂഷ നൽകി ജില്ല ആശുപത്രിയിലെത്തിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കോസ്റ്റൽ പൊലീസ് എസ്.ഐമാരായ പി. കൃഷ്ണൻ, കെ. ഷൈലേന്ദ്രൻ, എ.എസ്.ഐ വി.വി. അരുൺ, സി.പി.ഒ ശ്രീരഞ്ച്, അഭിലാഷ് സ്രാങ്ങ്, കോസ്റ്റൽ വാർഡൻ നിതിൻ, സമീസ് എന്നിവരും വളപട്ടണം പൊലീസ് സബ് ഇൻസ്പെക്ടർ സതീശനും സംഘവും കൂടാതെ മത്സ്യത്തൊഴിലാളികളായ കെ. അഷ്റഫ്, ജീംഷി, വി.കെ. സജീർ എന്നിവരും ചേർന്നാണ് രക്ഷിച്ചത്. ഈ മാസത്തിൽ തന്നെ വളപട്ടണം പാലത്തിലുണ്ടായ മൂന്നാമത്തെ സംഭവമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - person who fell into the river was rescued
Next Story