Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightപാ​പ്പി​നി​ശ്ശേ​രി...

പാ​പ്പി​നി​ശ്ശേ​രി പാലത്തി​െൻറ ഉപരിതലത്തിലും കേടുപാടുകൾ; കമ്പികള്‍ ദ്രവിച്ചനിലയില്‍

text_fields
bookmark_border
പാ​പ്പി​നി​ശ്ശേ​രി പാലത്തി​െൻറ ഉപരിതലത്തിലും കേടുപാടുകൾ; കമ്പികള്‍ ദ്രവിച്ചനിലയില്‍
cancel
camera_alt

പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​​െൻറ ഉപരിതലത്തിൽ കണ്ടെത്തിയ തുരുമ്പെടുത്ത കമ്പികൾ

പാ​പ്പി​നി​ശ്ശേ​രി: മേ​ൽ​പാ​ല​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ ഉ​പ​രി​ത​ല​ത്തി​ലും കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ക​മ്പി​ക​ളെ​ല്ലാം ദ്ര​വി​ച്ച​നി​ല​യി​ലാ​ണ്. മേ​ൽ​പാ​ല​ത്തി​ലെ ടാ​ർ ചെ​യ്ത​ഭാ​ഗം മാ​ത്രം നീ​ക്കി പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ആ​ദ്യം പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍, മേ​ല്‍പ​ല​ത്തി​ലെ ഉ​പ​രി​ത​ലം​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​പാ​ക​ത​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​െൻറ ഉ​പ​രി​ത​ല​ത്തി​ലെ സ്ലാ​ബി​ലാ​ണ് കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ല്‍ കു​ഴി​ക​ള്‍ ക​ണ്ടെ​ത്തി​യ ഉ​പ​രി​ത​ല​ങ്ങ​ള്‍ ചു​ര​ണ്ടി​നീ​ക്കി പ​രി​ശോ​ധി​ച്ചു​തു​ട​ങ്ങി. കോ​ൺ​ക്രീ​റ്റി​നു​ള്ളി​ലെ മി​ക്ക ക​മ്പി​ക​ളും തു​രു​മ്പി​ച്ച നി​ല​യി​ലാ​ണ്.

തു​രു​മ്പു​ക​ൾ നീ​ക്കി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഉ​പ​രി​ത​ലം ബ​ല​പ്പെ​ടു​ത്ത​ണം. അ​ത്ത​രം പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഉ​പ​രി​ത​ല​ത്തി​ലെ ക​മ്പി​ക​ൾ പു​റ​ത്ത് കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​ക്കി​ല്ലെ​ന്ന് കെ.​എ​സ്.​ടി.​പി എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. ഉ​പ​രി​ത​ല​ത്തി​ലെ മേ​ൽ​പാ​ളി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​മ്പോ​ൾ സ്ഥാ​പി​ക്കു​ന്ന ക​മ്പി​ക​ളാ​ണ് തു​രു​മ്പി​ച്ച​ത്.

ഇ​ത് കെ​മി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി അ​ട​ച്ച് ഉ​റ​പ്പി​ക്കും. അ​തി​നു​മീ​തെ വെ​ള്ള​മി​റ​ങ്ങാ​തി​രി​ക്കാ​ൻ വാ​ട്ട​ർ​പ്രൂ​ഫി​ങ് ഷീ​റ്റ് വി​രി​ക്കും. അ​തി​നു​ശേ​ഷം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ക്കും. ഉ​പ​രി​ത​ല​ത്തി​ൽ മെ​ക്കാ​ടം ടാ​റി​ങ് പ്ര​വൃ​ത്തി​കൂ​ടി ന​ട​ന്നാ​ൽ പാ​ലം മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് കെ.​എ​സ്.​ടി.​പി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്താ​ത്ത​തി​ല്‍ പാ​പ്പി​നി​ശ്ശേ​രി നി​വാ​സി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pappinisseribridge Problem
News Summary - Damage to the surface of the Papinisseri Bridge
Next Story