Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightചു​ങ്ക​ത്തു​നി​ന്ന്...

ചു​ങ്ക​ത്തു​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കുള്ള റോഡ് തകർന്നു

text_fields
bookmark_border
ചു​ങ്ക​ത്തു​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്കുള്ള റോഡ് തകർന്നു
cancel

പാ​പ്പി​നി​ശ്ശേ​രി: ചു​ങ്ക​ത്തു​നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പോ​കു​ന്ന കോ​ൺ​ക്രീ​റ്റ് റോ​ഡ് പാ​ടേ ത​ക​ർ​ന്നു. ചു​ങ്കം ച​ക്ക സൂ​പ്പി​ക്ക​ട​വ് എ​ന്ന പേ​രി​ല​റി​യു​ന്ന പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണി​ത്. റോ​ഡ് മൂ​ന്ന് വ​ർ​ഷം മു​മ്പ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണ​മാ​ണ് റോ​ഡ് ത​ക​ർ​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​താ​ക്ക​ളു​ടെ ഭീ​മ​ൻ ട്ര​ക്കു​ക​ൾ, മ​റ്റ് വ​ൻ​കി​ട ലോ​റി​ക​ൾ, ചെ​റു​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ത്ത​രം ചെ​റു​കി​ട റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് റോ​ഡ് ഇ​ത്ര​യും പെ​ട്ടെ​ന്ന് ത​ക​ർ​ന്ന​ത്.വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡി​ലെ കു​ഴി​യി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് വ​ലി​യ മെ​റ്റ​ലു​ക​ൾ തെ​റി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​​ക്കേ​റ്റി​ട്ടു​ണ്ട്. ഓ​രോ ദി​വ​സം ക​ഴി​യു​മ്പോ​ഴും കു​ഴി​ക​ൾ വ​ലു​താ​വു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കാ​ൽ​ന​ട​ക്കാ​ർ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chungam road
News Summary - chungam national highway road damaged
Next Story