Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാപ്പിനിശ്ശേരിയിൽ ഹോട്ടല്‍ അടിച്ചുതകർത്തു
text_fieldsbookmark_border
Listen to this Article
പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ അടിച്ചുതകർത്തു. കൂള്‍ ലാൻഡ് എന്ന ഹോട്ടലിനു നേരെയാണ് അക്രമം നടന്നത്. ഹോട്ടലിന്റെ ഗ്ലാസുകള്‍ ഞായറാഴ്ച രാത്രിയിലാണ് അക്രമികള്‍ തകര്‍ത്തത്.
തലേദിവസം ഭക്ഷണം കഴിച്ച ബില്‍ അടക്കാതെപോയതുമായി ബന്ധപ്പെട്ട് ഹോട്ടലുടമ ചോദ്യംചെയ്തപ്പോള്‍ വാക്കേറ്റമുണ്ടായതായി ഹോട്ടല്‍ ഉടമ പറഞ്ഞു. പ്രകോപിതനായ വ്യക്തി ഹോട്ടലിന്റെ ഗ്ലാസുകള്‍ അടിച്ചുതകർക്കുകയാണുണ്ടായത്. 25,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഹോട്ടലുടമ വളപട്ടണം പൊലീസില്‍ പരാതി നൽകി.
Next Story

