Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
text_fieldsbookmark_border
കാട്ടാനകൾ നശിപ്പിച്ച കൃഷിയിടത്തിൽ ജനപ്രതിനിധികൾ സന്ദർശിക്കുന്നു
പാനൂർ: നരിക്കോട്ട് മലയിൽ കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു. പഞ്ചായത്ത് നിർമിച്ച സൗരോർജ വേലിയിൽ മരങ്ങൾ മുറിച്ചിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തി നൂറിലേറെ വാഴകൾ നശിപ്പിച്ചത്.
തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലൂർ ഇസ്മായിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ സക്കീന തെക്കയിൽ, ഷമീന കുഞ്ഞി പറമ്പത്ത്, നസീമ ചാമാളിയതിൽ, സുധ വാസു, എ.പി. നാണു, കെ. ഷൈമ എന്നിവർ കൃഷിയിടം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

