Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightചൂ​ര​ൽ...

ചൂ​ര​ൽ മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്തം; ക​ണ്ണീ​ർ മാ​യാ​ത്ത വ​യ​നാ​ട്; ഓ​ർ​മ​ക​ൾ കാ​ക്കു​ന്ന ചി​ത്ര​ശേ​ഖ​ര​വു​മാ​യി ‘ഉം​റാ​സ്'

text_fields
bookmark_border
ചൂ​ര​ൽ മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്തം; ക​ണ്ണീ​ർ മാ​യാ​ത്ത വ​യ​നാ​ട്; ഓ​ർ​മ​ക​ൾ കാ​ക്കു​ന്ന ചി​ത്ര​ശേ​ഖ​ര​വു​മാ​യി ‘ഉം​റാ​സ്
cancel
camera_alt

ഉം​റാ​സി​ൽ ഉ​മ്മ​ർ​കോ​യ

പാ​നൂ​ർ: ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ജൂ​ലൈ 30 മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ മാ​യാ​ത്ത മു​റി​വാ​യി തു​ട​രു​ക​യാ​ണ്. ചൂ​ര​ൽ​മ​ല​യെ​യും മു​ണ്ട​ക്കൈ​യെ​യും വി​ഴു​ങ്ങി​യ ആ ​മ​ഹാ​ദു​ര​ന്തം നൂ​റു​ക​ണ​ക്കി​ന് ജീ​വ​നു​ക​ളും സ്വ​പ്ന​ങ്ങ​ളു​മാ​ണ് മ​ണ്ണി​ന​ടി​യി​ലാ​ക്കി​യ​ത്.

അ​ർ​ധ​രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച ഉ​രു​ൾ​പൊ​ട്ട​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഒ​രു നാ​ടി​ന്റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി​മ​റി​ച്ചു. ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ 298 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും, കാ​ണാ​താ​യ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ളു​മാ​യി ഇ​ന്നും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കാ​ത്തി​രി​പ്പി​ലാ​ണ്.

മ​ല​പ്പു​റ​ത്തെ ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും കേ​ര​ള​ത്തെ ഒ​ന്ന​ട​ങ്കം ക​ണ്ണീ​രി​ലാ​ഴ്ത്തി. ദു​ര​ന്ത​ത്തി​നു​ശേ​ഷം മേ​പ്പാ​ടി ജു​മാ മ​സ്ജി​ദി​ൽ മ​ത-​ജാ​തി വേ​ർ​തി​രി​വി​ല്ലാ​തെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളെ യാ​ത്ര​യ​യ​ച്ച കാ​ഴ്ച മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്റെ അ​പൂ​ർ​വ അ​ധ്യാ​യ​മാ​യി മാ​റി. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ സൈ​ന്യം അ​തി​വേ​ഗം നി​ർ​മി​ച്ച ബെ​യി​ലി പാ​ല​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ദു​ര​ന്ത​ഭൂ​മി​ക്ക് പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ച​മാ​യി.

ആ ​ദു​ര​ന്ത​ത്തി​ന്റെ ഓ​രോ ഓ​ർ​മ​യും ഇ​ന്ന് സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ചൊ​ക്ലി മ​ത്തി​പ്പ​റ​മ്പി​ലെ 'ഉം​റാ​സ്' എ​ന്ന വീ​ട്ടി​ലാ​ണ്.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 1,300ല​ധി​കം ചി​ത്ര​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ലാ​യ 163 പേ​രു​ടെ ഓ​ർ​മ​ച്ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് രേ​ഖ​ക​ളാ​ണ് ഇ​വി​ടെ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി 200 പേ​ജു​ക​ൾ വീ​ത​മു​ള്ള നാ​ല് വ​ലി​യ ഗ്ര​ന്ഥ​ങ്ങ​ളും ഉം​റാ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ താ​ൾ മ​റി​ക്കു​മ്പോ​ഴും വ​യ​നാ​ടി​ന്റെ വേ​ദ​ന വീ​ണ്ടും മ​ന​സ്സി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും.

ക​ഴി​ഞ്ഞ 42 വ​ർ​ഷ​മാ​യി വാ​ർ​ത്ത​ക​ളും ച​രി​ത്ര​രേ​ഖ​ക​ളും അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളും സ​മാ​ഹ​രി​ച്ചു​വ​രു​ന്ന ഉം​റാ​സി​ന്റെ വീ​ട്ടി​ൽ 1900 മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള പ​ത്ര​വാ​ർ​ത്ത​ക​ളും ച​രി​ത്ര​സം​ഭ​വ​ങ്ങ​ളും ലോ​ക​ത്തി​ന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ളും ക​റ​ൻ​സി​ക​ളും തി​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ അ​പൂ​ർ​വ​മാ​യ ഒ​രു സ്വ​കാ​ര്യ ച​രി​ത്ര​ശേ​ഖ​ര​മാ​ണു​ള്ള​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ​മീ​ക്ഷ മാ​സി​ക​യി​ലെ സ്ഥി​രം എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ ഉം​റാ​സ്, ച​രി​ത്ര​ത്തെ രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​ത് ത​ന്റെ ജീ​വി​ത​ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ജൂ​ലൈ 30 വീ​ണ്ടും ക​ട​ന്നു​വ​രു​മ്പോ​ൾ ഉം​റാ​സി​ന്റെ ആ ​ശേ​ഖ​ര​ത്തി​ലെ ഓ​രോ ചി​ത്ര​വും ഓ​രോ വാ​ർ​ത്ത​യും ന​മ്മെ ഒ​രേ​യൊ​രു കാ​ര്യം ഓ​ർ​മി​പ്പി​ക്കു​ന്നു. ദു​ര​ന്ത​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടാം; പ​ക്ഷേ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideWayanadchooralmala disaster
News Summary - Wayanad, where tears never flow
Next Story